Sub Lead

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് പരാതി: മലയാളി ക്രിക്കറ്റ് കോച്ചിനെതിരേ കേസ്

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് പരാതി: മലയാളി ക്രിക്കറ്റ് കോച്ചിനെതിരേ കേസ്
X

ബെംഗളൂരു: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ മലയാളി ക്രിക്കറ്റ് കോച്ചിനെതിരെ കേസെടുത്തു. ഗോട്ടിഗെരെയിലെ സ്വകാര്യ സ്‌കൂളിലെ കോച്ചായ അഭയ് മാത്യുവിന് (40) എതിരെയാണ് കൊനേനകുണ്ഡെ പോലിസ് കേസെടുത്തത്. മകളുടെ കോച്ചായ അഭയ് നാലുവര്‍ഷം മുന്‍പ് വിവാഹ മോചനം സംബന്ധിച്ച് സഹായം വാഗ്ദാനം ചെയ്താണ് സൗഹൃദത്തിലായത്. തുടര്‍ന്ന് വിവാഹം കഴിക്കാമെന്ന വ്യാജേന രണ്ടുവര്‍ഷം മുന്‍പ് വാടകവീടെടുത്ത് ഒപ്പം താമസിപ്പിച്ചു.

വിവാഹം റജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടതോടെ ഭീഷണിപ്പെടുത്തി കടന്നുകളഞ്ഞെന്നാണ് ആരോപണം. അതേസമയം, വസ്തുതര്‍ക്കവുമായി ബന്ധപ്പെട്ടു കേരളത്തിലേക്കു പോയതാണെന്ന് അഭയ്യുടേതായി പൊലീസിനു ലഭിച്ച വിഡിയോ ക്ലിപ്പില്‍ അവകാശപ്പെടുന്നുണ്ട്. യുവതിയെ വിവാഹം കഴിക്കാന്‍ തന്നെയാണ് ഉദ്ദേശമെന്നും തിരിച്ചെത്തി ഒപ്പം ജീവിക്കുമെന്നും അഭയ് മാത്യു പോലിസിനെ അറിയിച്ചു.

Next Story

RELATED STORIES

Share it