Sub Lead

കൊടി സുനിയുടെ ബന്ധുക്കളില്‍ നിന്നും ജയില്‍ ഡിഐജി കൈക്കൂലി വാങ്ങിയെന്ന്; കേസെടുത്തു

കൊടി സുനിയുടെ ബന്ധുക്കളില്‍ നിന്നും ജയില്‍ ഡിഐജി കൈക്കൂലി വാങ്ങിയെന്ന്; കേസെടുത്തു
X

തിരുവനന്തപുരം: ആര്‍എംപി നേതാവ് ടി പി ചന്ദ്രശേഖരനെ വെട്ടിക്കൊന്ന കേസിലെ പ്രതിയായ കൊടി സുനി അടക്കമുള്ളവരുടെ ബന്ധുക്കളില്‍ നിന്നും കൈക്കൂലി വാങ്ങിയ ജയില്‍ ഡിഐജിക്കെതിരേ കേസ്. ജയിലില്‍ കൂടുതല്‍ സൗകര്യങ്ങള്‍ നല്‍കാനും പരോള്‍ നല്‍കാനും കൈക്കൂലി വാങ്ങിയെന്ന് ആരോപണമുയര്‍ന്ന ജയില്‍ ആസ്ഥാനത്തെ ഡിഐജി എം കെ വിനോദ്കുമാറിനെതിരെയാണ് കേസ്. വിജിലന്‍സ് സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് ഒന്നിനാണ് അന്വേഷണച്ചുമതല. രഹസ്യവിവരത്തെത്തുടര്‍ന്ന് വിജിലന്‍സ് നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് നടപടി. വിനോദ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അടുത്തദിവസംതന്നെ വിജിലന്‍സ് മേധാവി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും.

വിവിധ കേസുകളിലെ പ്രതികള്‍ക്ക് ജയിലില്‍ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുന്നതിന് വിനോദ്കുമാര്‍ തടവുകാരുടെ ബന്ധുക്കളില്‍നിന്ന് പണം കൈപ്പറ്റിയെന്ന് വിജിലന്‍സ് ആരോപിക്കുന്നു. തടവുകാരുടെ ബന്ധുക്കളില്‍നിന്ന് പണം വാങ്ങിയശേഷം അനുകൂല റിപ്പോര്‍ട്ടുകളുണ്ടാക്കി പരോള്‍ അനുവദിച്ചെന്നും പ്രാഥമികാന്വേഷണത്തില്‍ തെളിഞ്ഞു. വിയ്യൂര്‍ ജയിലില്‍നിന്ന് വിരമിച്ച ഒരു ഉദ്യോഗസ്ഥന്‍ ഇടനിലക്കാരനായാണ് വിനോദ്കുമാര്‍ പണംവാങ്ങിയതെന്നും കണ്ടെത്തി. ഗൂഗിള്‍ പേ വഴി പണം വാങ്ങിയതിന്റെ തെളിവുകളും ലഭിച്ചു. അനധികൃത സ്വത്തു സമ്പാദനത്തിലും അന്വേഷണം ആരംഭിച്ചതായി വിജിലന്‍സ് അറിയിച്ചു.

Next Story

RELATED STORIES

Share it