Sub Lead

അതിഥി തൊഴിലാളികളെ പ്രതിഷേധത്തിന് പ്രേരിപ്പിച്ച സംഭവം: സിഐടിയു നേതാവിനെതിരേ കേസെടുത്തു

അതിഥി തൊഴിലാളികളെ പ്രതിഷേധത്തിന് പ്രേരിപ്പിച്ച സംഭവം: സിഐടിയു നേതാവിനെതിരേ കേസെടുത്തു
X

പാലക്കാട്: കൊവിഡ് 19 ലോക്ക് ഡൗണ്‍ തുടരുന്നതിനിടെ അതിഥി തൊഴിലാളികളെ പ്രതിഷേധത്തിന് പ്രേരിപ്പിച്ചെന്ന കേസില്‍ സിഐടിയു നേതാവിനെതിരേ പോലിസ് കേസെടുത്തു. സിഐടിയു അതിഥി തൊഴിലാളി യൂനിയന്‍ പട്ടാമ്പി താലൂക്ക് സെക്രട്ടറി സക്കീര്‍ ഹുസയ്‌നെതിരെയാണ് കേസെടുത്തത്. 400ലേറെ തൊഴിലാളികളെ പ്രതിഷേധത്തിന് പ്രേരിപ്പിച്ചെന്നാണ് ഇദ്ദേഹത്തിനെതിരായ കേസ്. ഇന്നലെ പ്രതിഷേധമുണ്ടാവുന്ന തുടക്കത്തില്‍ തന്നെ പോലിസ് ഇടപെട്ട് അനുനയിപ്പിച്ചിരുന്നു. പ്രതിഷേധത്തിലേക്കെത്തിച്ചത് ആരാണെന്ന് പോലിസ് നടത്തിയ പരിശോധനയിലാണ് സക്കീര്‍ ഹുസയ്‌ന്റെ ഇടപെടല്‍ കണ്ടെത്തിയത്. ഐപിസി 109, 188, 269, 270,153 വകുപ്പുകള്‍ പ്രകാരമാണ് പട്ടാമ്പി പോലിസ് കേസെടുത്തത്.

അതിനിടെ, അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കിയില്ലെന്ന് ആരോപിച്ച് എറണാകുളത്ത് പോലിസ് കേസെടുത്തു. 54 തൊഴിലാളികളെ താമസിപ്പിച്ചിരുന്ന എറണാകുളം തടിയിട്ട പറമ്പിലിലെ കരാറുകാരായ ചെമ്പറക്കി സ്വദേശി എബ്രഹാം, എല്‍ദോ എബ്രഹാം എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.




Next Story

RELATED STORIES

Share it