Sub Lead

കണ്ടെയിന്‍മെന്റ് സോണ്‍: പോലിസിനു അധികാരം നല്‍കിയ തീരുമാനം പിന്‍വലിച്ചു

കണ്ടെയിന്‍മെന്റ് സോണ്‍: പോലിസിനു അധികാരം നല്‍കിയ തീരുമാനം പിന്‍വലിച്ചു
X

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായതോടെ കണ്ടെയ്ന്‍മെന്റ് സോണുകള്‍ തീരുമാനിക്കാന്‍ പോലിസിനു നല്‍കിയ അധികാരം പ്രതിഷേധത്തിനൊടുവില്‍ സര്‍ക്കാര്‍ പിന്‍വലിച്ചു. ഇനിമുതല്‍ ദുരന്ത നിവാരണ സേനയായിരിക്കും കണ്ടെയ്ന്‍മെന്റ് സോണുകള്‍ തീരുമാനിക്കുക. പോലിസിനു ചുമതല നല്‍കിയത് അമിതാധികാര പ്രയോഗത്തിനു കാരണമാക്കുമെന്നു നിരവധി സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ സംഘടനകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനു പിന്നാലെയാണ് സര്‍ക്കാര്‍ തീരുമാനം പിന്‍വലിച്ചത്. അതേസമയം, കണ്ടെയ്ന്‍മെന്റെ സോണുകളിലെ നിയന്ത്രണങ്ങള്‍ നടപ്പാക്കാനുള്ള ചുമതല പോലിസിനു തന്നെയായിരിക്കും. താഴെതട്ടിലുള്ള വിവരശേഖരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ദുരന്ത നിവാരണ സേനയാണു കൈകാര്യം ചെയ്യുക. ഇതുസംബന്ധിച്ച പുതിയ ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. മാത്രമല്ല, കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിയന്ത്രണം നടപ്പാക്കന്നതിനു മുമ്പ് പൊതുജനങ്ങളെ അറിയിക്കണമെന്നും പുതിയ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തേ, കൊവിഡ് രോഗികളുടെ വിവരശേഖരണം, രോഗികകളുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കല്‍ തുടങ്ങിയവ ആരോഗ്യപ്രവര്‍ത്തകരില്‍ നിന്നും മാറ്റി പോലിസുകാരെയാണ് ഏല്‍പ്പിച്ചിരുന്നത്. ഇതിനെതിരേ വ്യാപക പ്രതിഷേധമാണുണ്ടായത്.

Cantonment Zone: Decision to power the police has been withdrawn

Next Story

RELATED STORIES

Share it