Sub Lead

ബിജെപി ജില്ലാ നേതാവിന്റെ വീടിന് മുകളില്‍ കഞ്ചാവ് കൃഷി; മരുമകന്‍ അറസ്റ്റില്‍, നേതാവ് സ്ഥാനം രാജിവെച്ചു

ബിജെപി ജില്ലാ നേതാവിന്റെ വീടിന് മുകളില്‍ കഞ്ചാവ് കൃഷി; മരുമകന്‍ അറസ്റ്റില്‍, നേതാവ് സ്ഥാനം രാജിവെച്ചു
X

തിരുവനന്തപുരം: ബിജെപി നേതാവിന്റെ വീടിന്റെ മുകളില്‍ കഞ്ചാവ് കൃഷി കണ്ടെത്തി. പട്ടിക മോര്‍ച്ച ജില്ലാ നേതാവ് സന്തോഷിന്റെ വീടിന്റെ മുകളില്‍ നിന്നാണ് 17 കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. സന്തോഷിന്റെ മകളുടെ ഭര്‍ത്താവ് രഞ്ജിത്തിനെ വിളപ്പില്‍ശാല പോലിസ് അറസ്റ്റു ചെയ്തു.

ബിജെപി നേതാവ് സന്തോഷിന്റെ വീടിനു ടെറസ്സില്‍ ഒറ്റ മുറി നിര്‍മിച്ചാണ് മകളും മരുമകനും താമസിച്ചിരുന്നത്. ഈ മുറിയോട് ചേര്‍ന്ന് രണ്ട് ട്രേകളിലായി കഞ്ചാവ് ചെടികള്‍ വളര്‍ത്തുകയായിരുന്നു. 17 ചെടികള്‍ കണ്ടെത്തി. ഈ വീട് കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടന്നിരുന്നതായും പോലിസ് വ്യക്തമാക്കി. സന്തോഷിന്റെ മരുമകന്‍ ഉണ്ണി എന്നു വിളിക്കുന്ന രഞ്ജിത്താണ് അറസ്റ്റിലായത്.

തന്റെ വീടിന്റെ ടെറസില്‍ മകളുടെ ഭര്‍ത്താവ് കഞ്ചാവ് ചെടികള്‍ വളര്‍ത്തുകയും തുടര്‍ന്ന് പോലിസ് പിടികൂടുകയും ചെയ്തതിന് പിന്നാലെ പട്ടികജാതി മോര്‍ച്ച ജില്ലാ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുന്നതായി വിളപ്പില്‍ സന്തോഷ് ഫേസ്ബുക്കിലൂടെ അറിയിച്ചു. 'വീട് നിയന്ത്രിക്കാന്‍ കഴിയാത്തവന്‍ നാടിനെ നിയന്ത്രിക്കാന്‍ യോഗ്യനല്ല' എന്ന കുറിപ്പിട്ടാണ് പട്ടികജാതി മോര്‍ച്ച ജില്ലാ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുന്നതായി സന്തോഷ് അറിയിച്ചത്.

റൂറല്‍ എസ്പി ദിവ്യ ഗോപിനാഥിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്തിലേക്ക് നടന്ന മത്സരത്തില്‍ ബി ജെ പി സ്ഥാനാര്‍ത്ഥിയായിരുന്നു സന്തോഷ്.

Next Story

RELATED STORIES

Share it