Sub Lead

ഫാഷിസത്തിനെതിരായ വിളംബരമായി കാംപസ് ഫ്രണ്ട് ഡിഗ്നിറ്റി കോണ്‍ഫറന്‍സ്

കശ്മീരിലെ ജനാധിപത്യ ധ്വംസനത്തില്‍ പ്രതിഷേധിച്ച് ഐഎഎസ് പദവി രാജിവച്ച കണ്ണന്‍ ഗോപിനാഥന്‍ ഐഎഎസ് പരിപാടി ഉദ്ഘാടനം ചെയ്തു

ഫാഷിസത്തിനെതിരായ വിളംബരമായി കാംപസ് ഫ്രണ്ട് ഡിഗ്നിറ്റി കോണ്‍ഫറന്‍സ്
X

ന്യൂഡല്‍ഹി: 'ആത്മാഭിമാനത്തിന്റെ ഒരു ദശകം' എന്ന പ്രമേയത്തില്‍ കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ ഡല്‍ഹിയിലെ താല്‍ക്കത്തോറ സ്‌റ്റേഡിയത്തില്‍ സംഘടിപ്പിച്ച ഡിഗ്‌നിറ്റി കോണ്‍ഫറന്‍സ് വര്‍ഗീയ ഫാഷിസത്തിനെതിരായ വിളംബരമായി. കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യയുടെ 10ാം വാര്‍ഷികത്തോടനുബന്ധിച്ച് ഒരുവര്‍ഷം നീണ്ടുനിന്ന ആഘോഷങ്ങളുടെ സമാപനമായാണ് ഡിഗ്നിറ്റി കോണ്‍ഫറന്‍സ് സംഘടിപ്പിച്ചത്. സ്‌റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ വിദ്യാര്‍ഥികള്‍ ഫാഷിസത്തിനെതിരേ ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ക്കിടെ ദേശീയ പ്രസിഡന്റ് എം എസ് സാജിദ് പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളനം ആരംഭിച്ചത്.


കശ്മീരിലെ ജനാധിപത്യ ധ്വംസനത്തില്‍ പ്രതിഷേധിച്ച് ഐഎഎസ് പദവി രാജിവച്ച കണ്ണന്‍ ഗോപിനാഥന്‍ ഐഎഎസ് പരിപാടി ഉദ്ഘാടനം ചെയ്തു. ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത് പൗരത്വ രജിസ്റ്റര്‍ സാധ്യമല്ലെന്നും അത് കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ക്കെതിരേ ശക്തമായി പ്രതിഷേധിക്കണമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രത്തിനാണ് നഷ്ടം എന്നതിനാല്‍ തന്നെ എല്ലാ അര്‍ഥത്തിലും അതിനെ സംരക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. സത്യം വിളിച്ചുപറയുന്നതിനാലാണ് സംഘടനയെ ലക്ഷ്യമിടുന്നതെന്ന് കാംപസ് ഫ്രണ്ട് ദേശീയ പ്രസിഡന്റ് എം എസ് സാജിദ് പറഞ്ഞു. എല്ലാവര്‍ക്കും സാമൂഹിക നീതി എന്ന സ്വപ്‌നം വിദ്യാര്‍ഥികളുടെ പോരാട്ടത്തിലൂടെ ഒരു ദിനം പുലരുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. രാജ്യവ്യാപകമായി ആളുകളെ നിശബ്ദരാക്കുന്ന സാഹചര്യത്തില്‍ പരസ്യമായി പ്രതിഷേധം രേഖപ്പെടുത്താനുള്ള വേദിയാണ് കാംപസ് ഫ്രണ്ടെന്ന് ദേശീയ ഉപദേശക സമിതി ചെയര്‍മാന്‍ കെ എം ഷെരീഫ് അഭിപ്രായപ്പെട്ടു. രാജ്യം സ്വേച്ഛാധിപത്യത്തിലേക്ക് നീങ്ങുകയാണെന്നും നീതിയും വിയോജിപ്പും ഉന്നയിക്കുന്നവരെ ലക്ഷ്യമിടുന്ന ഒരു കാലഘട്ടത്തിലൂടെയാണ് ഇന്ത്യ കടന്നുപോവുന്നതെന്നും സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേതാ ഭട്ട് പറഞ്ഞു. 2002 ലെ ഗുജറാത്തിനെപ്പോലെ കശ്മീരും ഇപ്പോള്‍ ഒറ്റപ്പെടലിനെ അഭിമുഖീകരിക്കുകയാണ്. മുദ്രാവാക്യങ്ങള്‍ മുഴക്കിയും തെരുവുകളില്‍ പ്രതിഷേധമുയര്‍ത്തിയും ഇതിനെ ചെറുക്കേണ്ട സമയമാണിതെന്നും ശ്വേതാ ഭട്ട് പറഞ്ഞു. ഫാഷിസത്തിനെതിരേ പോരാടേണ്ട സമയമാണിതെന്ന് ബാപ്‌സ മുന്‍ പ്രസിഡന്റ് ചിന്‍മയ മഹാനന്ദ് പറഞ്ഞു. നിശബ്ദത ഒരു പരിഹാരമല്ലെന്നും റിപ്പബ്ലിക്കിനെ രക്ഷിക്കാന്‍ വിദ്യാര്‍ഥികള്‍ ധൈര്യം കാട്ടണമെന്നും പോപുലര്‍ ഫ്രണ്ട് ദേശീയ ഖജാഞ്ചി പ്രഫ. പി കോയ ഓര്‍മിപ്പിച്ചു.




Next Story

RELATED STORIES

Share it