Sub Lead

ഡല്‍ഹിയില്‍ മുസ് ലിം കച്ചവടക്കാര്‍ക്കെതിരേ ആക്രമണ-ബഹിഷ്‌കരണ കാംപയിനുമായി ഹിന്ദുത്വ സംഘടനകള്‍

'വ്യാപാരി ജിഹാദ്' എന്നാരോപിച്ച് മുസ് ലിം തെരുവു കച്ചവടക്കാരെ ആക്രമിക്കുന്നു

ഡല്‍ഹിയില്‍ മുസ് ലിം കച്ചവടക്കാര്‍ക്കെതിരേ ആക്രമണ-ബഹിഷ്‌കരണ കാംപയിനുമായി ഹിന്ദുത്വ സംഘടനകള്‍
X

ന്യൂഡല്‍ഹി: 'ലൗ ജിഹാദ്', 'ലാന്റ് ജിഹാദ്', 'കൊറോണ ജിഹാദ്', 'സിവില്‍ സര്‍വീസ് ജിഹാദ്' തുടങ്ങിയ വിദ്വേഷപ്രചാരണങ്ങള്‍ക്കു ശേഷം പുതിയ ഗൂഢാലോചനയുമായി ഹിന്ദുത്വ സംഘടനകള്‍ രംഗത്ത്. മുസ് ലിം തെരുവുകച്ചവടക്കാരെ കുടിയൊഴിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 'തെരുവുകച്ചവട ജിഹാദ്' എന്നാക്ഷേപിച്ചാണ് രാജ്യതലസ്ഥാനത്തെ ഉത്തം നഗറില്‍ പരസ്യമായ ആക്രമണ-ബഹിഷ്‌കരണ ആഹ്വാനവുമായെത്തിയത്. വ്യാപാരികളുടെ വ്യക്തിപരമായ പ്രശ്‌നങ്ങളെ പോലും വര്‍ഗീയവല്‍ക്കരിച്ച് നേട്ടം കൊയ്യുകയെന്ന ലക്ഷ്യത്തോടെ ബിജെപി നേതാക്കള്‍ ഉള്‍പ്പെടെയുള്ള ഹിന്ദുത്വ പ്രവര്‍ത്തകരാണ് ബഹിഷ്‌കരണ ആഹ്വാനത്തിനു മുന്നിട്ടിറങ്ങുന്നത്. ഇക്കഴിഞ്ഞ ജൂണ്‍ 18ന് ഡല്‍ഹി ഉത്തം നഗറില്‍ 'ജയ് ശ്രീ റാം' വിളിച്ചെത്തിയ സംഘം മുസ് ലിമായ പഴം കച്ചവടക്കാരനെ ക്രൂരമായി മര്‍ദ്ദിക്കുകയും മുസ്‌ലിംകളെ ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു. ഒരു പഴം കച്ചവടക്കാരനും കടയുടമയും തമ്മിലുള്ള നിസ്സാര പ്രശ്‌നത്തിന്റെ മറവിലാണ് ബജ്‌റംഗ്ദള്‍ ഉള്‍പ്പെടെയുള്ള ഹിന്ദുത്വ സംഘടനകള്‍ പരസ്യമായ കൊലവിളിയുമായെത്തിയത്. തെരുവില്‍ പഴം കച്ചവടം നടത്തുന്ന റിസ് വാന്‍ എന്നയാളെ വടിയും മറ്റും ഉപയോഗിച്ച് ഹിന്ദുത്വസംഘം ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ റിസ് വാനെ ദീന്‍ ദയാല്‍ ഉപാധ്യായ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്നതിനുപകരം പോലിസ് ഇപ്പോള്‍ തെരുവ് കച്ചവടക്കാരെ ഉപദ്രവിക്കുകയാണെന്നു പടിഞ്ഞാറന്‍ ഡല്‍ഹിയിലെ പഴം കച്ചവടക്കാരുടെ സംഘടനാ നേതാവായ അജയ് സിങ് 'ദി വയറി'നോട് പറഞ്ഞു.

ഡല്‍ഹി ഉത്തംനഗറില്‍ ഹിന്ദുത്വരുടെ ആക്രമണത്തിനിരയായ മുസ് ലിം തെരുവുകച്ചവടക്കാരന്‍ റിസ് വാന്‍

കാലങ്ങളായി സാമുദായിക സൗഹാര്‍ദ്ദത്തോടെ കഴിഞ്ഞതാണ്. ഇത് സമാധാനം തകര്‍ക്കുമെന്നും പ്രദേശത്ത് കലാപമുണ്ടാക്കുമെന്നും ഞാന്‍ പോലിസിനോട് പരാതിപ്പെട്ടിരുന്നു. റിസ് വാന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്ന് എഫ് ഐആറില്‍ പറയുന്നുണ്ട്. അത് സാമുദായിക സ്വഭാവമുള്ള ആക്രമണമാണ്. എന്നിട്ടും ഡല്‍ഹി പോലിസ് നിസ്സാര വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തെതെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് ദിവസം കഴിഞ്ഞ് ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകര്‍ 'ജിഹാദി പഴക്കച്ചവടക്കാര്‍' കൈയേറ്റം നടത്തിയെന്നാരോപിച്ച് റോഡ് തടഞ്ഞു. വടികളും ലാത്തികളുമായെത്തിയ സംഘം ഹനുമാന്‍ ചാലിസ ചൊല്ലുകയും മുസ്‌ലിം വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിക്കുകയും ചെയ്തു. മാത്രമല്ല, തങ്ങളുടെ പ്രദേശങ്ങളില്‍ മുസ്‌ലിം കച്ചവടക്കാരെ പ്രവേശിക്കാന്‍ അനുവദിക്കരുതെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്യുകയും ചെയ്തു. എല്ലാ മുസ് ലിം കച്ചവടക്കാരെയും പ്രദേശത്ത് നിന്ന് പുറത്താക്കിയതായി ഒരു ഹിന്ദുത്വ പ്രവര്‍ത്തകന്‍ തല്‍സമയ വീഡിയോയില്‍ അവകാശപ്പെട്ടതായി റിപോര്‍ട്ടില്‍ പറയുന്നു. മുസ് ലിം കച്ചവടക്കാരെ 'വാക്കിങ് കാന്‍സര്‍' എന്നാണ് അവര്‍ ആക്ഷേപിച്ചത്. ഒരാഴ്ച മുമ്പ് ഒരു കടയുടമയെ ഏതാനും കച്ചവടക്കാര്‍ ആക്രമിച്ചതിനെയാണ് സാമുദായികവല്‍ക്കരിച്ചത്. പ്രദേശത്തെ ഏത് തര്‍ക്കത്തെയും സാമുദായിക നിറം നല്‍കാന്‍ ഹിന്ദുത്വര്‍ ശ്രമം നടത്തിയതായും റിപോര്‍ട്ടില്‍ പറയുന്നു. ഉത്തര്‍ നഗറിലെ ഒരു പതിറ്റാണ്ട് പഴക്കമുള്ള പ്രശ്‌നത്തിനു കാരണം തെരുവു കച്ചവടക്കാരാണെന്നും ഹിന്ദുത്വര്‍ പ്രചാരണം നടത്തുന്നുണ്ട്. യുപിഎസ് സി ജിഹാദ് തുടങ്ങിയ വിദ്വേഷ പരിപാടികളിലൂടെ കുപ്രസിദ്ധി നേടിയ ഹിന്ദുത്വ വലതുപക്ഷ ടിവി ചാനലായ സുദര്‍ശന്‍ ന്യൂസ് ഇക്കാര്യത്തെ കുറിച്ചും ആക്ഷേപകരമായാണ് റിപോര്‍ട്ട് നല്‍കിയത്. മുസ്‌ലിം വിരുദ്ധ അധിക്ഷേപങ്ങള്‍ ഉപയോഗിക്കുകയും പ്രദേശത്തെ മുസ്‌ലിംകളെ സാമ്പത്തികമായി ബഹിഷ്‌കരിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുകയും ചെയ്തു. 'ജിഹാദികള്‍ക്കെതിരേ ഉത്തം നഗറിലെ ഹിന്ദുക്കള്‍ ലാത്തികളുമായി ആദ്യമായി ആക്രമണാത്മകമായി രംഗത്തുവന്നെന്നാണ് ചാനലിന്റെ അവതാരകന്‍ സുഭാം ത്രിപാഠി പറഞ്ഞത്.

ഡല്‍ഹിയിലെ ഉത്തംനഗറില്‍ ഹിന്ദുത്വര്‍ വടിയും ലാത്തിയുമായി റോന്ത് ചുറ്റുന്നു


ഉത്തം നഗറില്‍ ഇന്ന് ഹനുമാന്‍ ചാലിസ പാടുകയും ജിഹാദികളെ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനം നടത്തുകയും ചെയ്യും. ജിഹാദികളെ സാമ്പത്തിക ബഹിഷ്‌കരിക്കണമെന്ന് സുദര്‍ശന്‍ ന്യൂസ് ഏറെക്കാലമായി വാദിക്കുന്നുണ്ട്. ഹിന്ദുത്വ പ്രവര്‍ത്തകരുടെ അക്രമാസക്തമായ പ്രതിഷേധത്തെ മറച്ചുവച്ചാണ് സുദര്‍ശന്‍ ന്യൂസ് റിപോര്‍ട്ടര്‍ സാഗര്‍ കുമാര്‍ ഇത്തരത്തില്‍ പറഞ്ഞത്. പ്രതിഷേധത്തിനിടെ നജഫ്ഗഡ് ജില്ലയിലെ ബിജെപിയുടെ വൈസ് പ്രസിഡന്റായ പുല്‍കിത് ശര്‍മ അത്യന്തം പ്രകോപനപരമായാണ് പ്രസംഗിച്ചത്. 'തട്ടിപ്പിനെ കുറിച്ച് പരാതിപ്പെടുന്ന ഉപഭോക്താക്കളെ കത്തി ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയാണ്. ഞങ്ങള്‍ കുറച്ച് സമയം കാത്തിരിക്കും, എന്നിട്ടും പരിഹാരമുണ്ടായില്ലെങ്കില്‍ ഞങ്ങള്‍ ഇവിടെ ഒരു 'ചക്കാ ജാം' തുടക്കം കുറിക്കുമെന്നും അേേദ്ദഹം പറഞ്ഞു. മുസ് ലിം കച്ചവടക്കാരെ 'റോഹിംഗ്യന്‍ ജനത' എന്ന് വിളിക്കുന്ന പ്രകോപനപരമായ മുസ് ലിം വിരുദ്ധ വീഡിയോകളും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നുണ്ട്.

ഹിന്ദുക്കളുടെ കടകള്‍ തിരിച്ചറിയാന്‍ കാവിക്കൊടി കെട്ടുന്നു

അമിത് ഷാ ഉള്‍പ്പെടെയുള്ളവരുമായി അടുത്ത ബന്ധമുള്ള ബിജെപി പ്രാദേശിക നേതാക്കള്‍ ഉള്‍പ്പെടെയാണ് വിദ്വേഷ പ്രചാരണത്തിനു മുന്നിലുള്ളത്. മുസ് ലിം വ്യാപാരികളെ തിരിച്ചറിയാനായി ഹിന്ദു കച്ചവടക്കാരുടെ വണ്ടികളില്‍ കാവിക്കൊടി ഉയര്‍ത്തുന്നുണ്ട്. ഇത്തരത്തില്‍ മുസ് ലിം തെരുവുകച്ചവടക്കാരെ കുടിയൊഴിപ്പിക്കാനും ആക്രമിക്കാനും മുതിര്‍ന്നിട്ടും ഡല്‍ഹി പോലിസ് കാര്യക്ഷമമായ നടപടി സ്വീകരിച്ചിട്ടില്ല.

Campaign is On to Boycott Muslim Vendors, Unleash Violence In Delhi's Uttam Nagar

Next Story

RELATED STORIES

Share it