'സുധാകരനെ വിളിക്കൂ, കോണ്‍ഗ്രസിനെ രക്ഷിക്കൂ'; നേതൃമാറ്റം ആവശ്യപ്പെട്ട് കെഎസ് യു ഫഌ്‌സ് ബോര്‍ഡ്

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു തിരിച്ചടിയുണ്ടായതിനു പിന്നാലെ നേതൃത്വമാറ്റം ആവശ്യപ്പെട്ട് കെ എസ്‌യു രംഗത്ത്. 'കെ സുധാകരനെ വിളിക്കൂ, കോണ്‍ഗ്രസിനെ രക്ഷിക്കൂ' എന്ന ആവശ്യവുമായി ഫഌ്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു. തിരുവനന്തപുരം എംഎല്‍എ ഹോസ്റ്റലിനു മുന്നിലും തിരുവനന്തപുരം കെപിസിസി ഓഫിസിന് മുന്നിലുമാണ് കെഎസ് യുവിന്റെ പേരില്‍ ഫഌ്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്. 'ഇനിയും ഒരു പരീക്ഷണത്തിന് സമയമില്ല. കെ സുധാകരനെ വിളിക്കൂ കോണ്‍ഗ്രസിനെ രക്ഷിക്കൂ. കേരളത്തിലെ കോണ്‍ഗ്രസിന് ഊര്‍ജ്ജം പകരാന്‍ ഊര്‍ജ്ജസ്വലതയുള്ള നേതാവ് കെ സുധാകരനെ കെപിസിസി പ്രസിഡന്റാക്കുക' തുടങ്ങിയ വാചകങ്ങളാണ് ബോര്‍ഡിലുള്ളത്. നേരത്തേ, തിരഞ്ഞെടുപ്പിലെ പരാജയത്തിനു പിന്നാലെ ചടുലതയുള്ള നേതൃത്വം വേണമെന്ന് കെ സുധാകരന്‍ പരസ്യവിമര്‍ശനം നടത്തിയിരുന്നു. അതിനു പുറമെ, കെ മുരളീധരനെ നേതൃത്വത്തിലേക്ക് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടും ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
'Call Sudhakaran, save Congress'; KSU Flex Board demands change of leadership
RELATED STORIES
കരിങ്കരപ്പുള്ളിയില് പാടത്ത് കുഴിച്ചിട്ടത് കാണാതായ യുവാക്കളെ തന്നെ;...
27 Sep 2023 5:18 AM GMTഷൊര്ണൂരില് ഗ്യാസ് സിലിണ്ടര് പൊട്ടിത്തെറിച്ച് സഹോദരിമാര് മരിച്ചു
7 Sep 2023 1:41 PM GMTപാലക്കാട്ട് സഹോദരിമാരായ മൂന്ന് യുവതികള് മുങ്ങിമരിച്ചു
30 Aug 2023 11:57 AM GMTഅട്ടപ്പാടിയില് ആദിവാസി യുവതിയുടെ ഗര്ഭസ്ഥ ശിശു മരിച്ചു
24 Aug 2023 9:51 AM GMTപാലക്കാട്ട് ബസ് അപകടം; രണ്ട് മരണം
23 Aug 2023 5:13 AM GMTപട്ടാമ്പി നഗരസഭ മുന് ചെയര്മാന് കെഎസ് ബിഎ തങ്ങള് അന്തരിച്ചു
30 July 2023 1:24 PM GMT