Sub Lead

കുമ്മനത്തിന് ഉമ്മ കൊടുത്ത എഴുത്തുകാരനോടൊപ്പം വേദി പങ്കിടാനില്ലെന്ന് സി എസ് ചന്ദ്രിക

ഗുജറാത്ത് വംശഹത്യയുടെ ഇപ്പോഴും ചോരയുണങ്ങാത്ത അനുഭവങ്ങളെ മറക്കാന്‍, പ്രപഞ്ച മാനവസ്‌നേഹത്തിനും തുല്യനീതിക്കും വേണ്ടി നിലകൊള്ളേണ്ടുന്ന എഴുത്തുകാര്‍ക്ക് കഴിയുന്നതെങ്ങനെ. ബിജെപി അധികാരത്തിലുള്ള സംസ്ഥാനങ്ങളില്‍ നടക്കുന്ന ലൈംഗികാക്രമണ പരമ്പരകളെക്കുറിച്ച് അല്‍പമെങ്കിലും ബോധമുണ്ടെങ്കില്‍ ഡോ.ജോര്‍ജ് ഓണക്കൂര്‍ അവരുടെ ഒപ്പം നല്‍ക്കുകയില്ല. സി എസ് ചന്ദ്രിക കുറിച്ചു.

കുമ്മനത്തിന് ഉമ്മ കൊടുത്ത എഴുത്തുകാരനോടൊപ്പം വേദി പങ്കിടാനില്ലെന്ന് സി എസ് ചന്ദ്രിക
X

കോഴിക്കോട്: ബിജെപിയുടെ 'സ്ത്രീ നീതി' സമരം ഉദ്ഘാടനം ചെയ്യുകയും കുമ്മനത്തിന് ഉമ്മ കൊടുക്കുകയും ചെയ്ത എഴുത്തുകാരന്‍ ജോര്‍ജ് ഓണക്കൂറിന്റെ കൂടെ വേദി പങ്കിടാന്‍ തയ്യാറല്ലെന്ന് എഴുത്തുകാരി സി എസ് ചന്ദ്രിക. എഴുത്തുകാരന്‍ ജോര്‍ജ് ഓണക്കൂര്‍ പങ്കെടുക്കുമെന്നതിനാല്‍ ഇന്ന് തിരുവനന്തപുരം പ്രസ്‌ക്ലബ്ബില്‍ കേരളം മലയാള ഭാഷാ സായാഹ്‌ന പരിപാടിയില്‍ താന്‍ പങ്കെടുക്കുന്നില്ലെന്ന് സംഘാടകരെ അറിയിച്ചതായും അവര്‍ പറഞ്ഞു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് സി എസ് ചന്ദ്രിക തന്റെ പ്രതിഷേധം അറിയിച്ചിരിക്കുന്നത്.

വാളയാറില്‍ മരിച്ച പെണ്‍കുട്ടികളുടെ അമ്മയ്ക്ക് നീതിനിഷേധിക്കുന്നതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം കുമ്മനത്തിന്റെ നേതൃത്വത്തില്‍ നടന്ന ഉപവാസസമരം എഴുത്തുകാരന്‍ ജോര്‍ജ് ഓണക്കൂര്‍ ഉദ്ഘാടനം ചെയ്യുകയും കുമ്മനത്തെ ഉമ്മവയ്ക്കുകയും ചെയ്തിരുന്നു. വാളയാറിലെ കുഞ്ഞുങ്ങളുടെ നീതിക്കായെന്ന് പറഞ്ഞ് കേരളത്തില്‍ കഴിയുന്നത്ര രാഷ്ടീയലാഭമുണ്ടാക്കാന്‍ ശ്രമിക്കുന്ന ബിജെപിയുടെ യഥാര്‍ഥ മുഖമറിയാന്‍ ഒരെഴുത്തുകാരന് ഇത്രവലിയ പ്രയാസമാണോയെന്നും അവര്‍ ചോദിക്കുന്നു.

ഗുജറാത്ത് വംശഹത്യയുടെ ഇപ്പോഴും ചോരയുണങ്ങാത്ത അനുഭവങ്ങളെ മറക്കാന്‍, പ്രപഞ്ച മാനവസ്‌നേഹത്തിനും തുല്യനീതിക്കും വേണ്ടി നിലകൊള്ളേണ്ടുന്ന എഴുത്തുകാര്‍ക്ക് കഴിയുന്നതെങ്ങനെ. ബിജെപി അധികാരത്തിലുള്ള, പ്രബലമായ മറ്റ് സംസ്ഥാനങ്ങളില്‍ നടക്കുന്ന ലൈംഗികാക്രമണ പരമ്പരകളെക്കുറിച്ച് അല്‍പമെങ്കിലും ബോധമുണ്ടെങ്കില്‍ ഡോ.ജോര്‍ജ് ഓണക്കൂര്‍ അവരുടെ ഒപ്പം നല്‍ക്കുകയില്ല. കത്‌വയിലെ കുഞ്ഞിന്റെ, മറ്റനേകം നിസ്വരായ ദലിത്, മുസ്‌ലിം അരുംകൊലകളുടെ ദുര്‍ഗന്ധം പേറുന്ന ഹിന്ദുത്വഫാഷിസത്തിന്റെ മുഖത്ത് ഒരു എഴുത്തുകാരന്‍ സ്‌നേഹപൂര്‍വം പരസ്യമായി നല്‍കിയ ഈ രാഷ്ട്രീയചുംബനം എന്നെ ഭയപ്പെടുത്തുന്നുവെന്ന് പറഞ്ഞാണ് സി എസ് ചന്ദ്രിക കുറിപ്പ് അവസാനിപ്പിക്കുന്നത്.


സി എസ് ചന്ദ്രികയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം





Next Story

RELATED STORIES

Share it