Sub Lead

ശരിദൂരം 'ശശിദൂരം' ആയി; സുകുമാരന്‍ നായരെ ട്രോളി സോഷ്യല്‍ മീഡിയ

സുകുമാരന്‍ നായരുടെ ശരിദൂരം വട്ടിയൂര്‍ക്കാവിലെ വി കെ പ്രശാന്തിന്റെ മികച്ച വിജയത്തോടെ 'ശശിദൂരം' ആയെന്നാണ് ട്രോള്‍. സുകുമാരന്‍ നായരുടെ യുഡിഎഫ് അനുകൂല നിലപാടാണ് എല്‍ഡിഎഫിന് മികച്ച വിജയം ഉറപ്പിച്ചതെന്നും വിമര്‍ശകര്‍ ആരോപിച്ചു.

ശരിദൂരം ശശിദൂരം ആയി;  സുകുമാരന്‍ നായരെ ട്രോളി സോഷ്യല്‍ മീഡിയ
X

കോട്ടയം: വട്ടിയൂര്‍കാവ് ഉപതിരഞ്ഞെടുപ്പില്‍ ശരിദൂരമെന്ന് പറഞ്ഞ് യുഡിഎഫിനെ പിന്തുണച്ച എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ നിലപാടിനെ ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ. സുകുമാരന്‍ നായരുടെ ശരിദൂരം വട്ടിയൂര്‍ക്കാവിലെ വി കെ പ്രശാന്തിന്റെ മികച്ച വിജയത്തോടെ 'ശശിദൂരം' ആയെന്നാണ് ട്രോള്‍. സുകുമാരന്‍ നായരുടെ യുഡിഎഫ് അനുകൂല നിലപാടാണ് എല്‍ഡിഎഫിന് മികച്ച വിജയം ഉറപ്പിച്ചതെന്നും വിമര്‍ശകര്‍ ആരോപിച്ചു.

അതേസമയം, എന്‍എസ്എസ് ഒരു പാര്‍ട്ടിയെയും പിന്തുണച്ചിട്ടില്ലെന്ന പ്രതികരണവുമായി ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ രംഗത്തെത്തി. ശരിദൂര നിലപാടാണ് സ്വീകരിച്ചതെന്നും എല്‍ഡിഎഫിനോ യുഡിഎഫിനോ ബിജെപിക്കോ വോട്ട് ചെയ്യണമെന്നോ ചെയ്യരുതെന്നോ എന്‍എസ്എസ് പറഞ്ഞിട്ടില്ലെന്നും തങ്ങളുടെ പ്രസ്താവന വളച്ചൊടിച്ചതാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

എന്‍എസ്എസിന്റെ നിലപാട് മറ്റൊരു രീതിയില്‍ തിരിച്ചടിയായോ എന്ന് സംശയിക്കുന്നതായി വട്ടിയൂര്‍കാവിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മോഹന്‍കുമാര്‍ പ്രതികരിച്ചു. എന്നാല്‍ എന്‍എസ്എസ് കോണ്‍ഗ്രസിനെ അനുകൂലിച്ചുകൊണ്ട് നിലപാടെടുത്തിട്ടില്ലെന്നും കേരളത്തിലെ തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രസ്താവനയാണ് അത്തരത്തിലൊരു തെറ്റിദ്ധാരണ സൃഷ്ടിച്ചതെന്നും സുകുമാരന്‍ നായര്‍ പ്രതികരിച്ചു.

വട്ടിയൂര്‍ക്കാവില്‍ എന്‍എസ്എസ് യുഡിഎഫിനെ പരസ്യമായി പിന്തുണച്ച് രംഗത്തെത്തിയിരുന്നു. യുഡിഎഫ് സ്ഥാനാര്‍ഥി കെ.മോഹന്‍കുമാറിനു വോട്ടുചെയ്യാന്‍ എന്‍എസ്എസ് താലൂക്ക് യൂണിയന്‍ കരയോഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഉപതിരഞ്ഞെടുപ്പില്‍ ശരിദൂരം നിലപാടായിരിക്കും എന്‍എസ്എസ് പുലര്‍ത്തുക എന്ന് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ നേരത്തെ മുതലേ വ്യക്തമാക്കിയിരുന്നു. ശരിദൂരം നിലപാട് സ്വീകരിക്കുമെന്ന് പറഞ്ഞ സുകുമാരന്‍ നായര്‍ സിപിഎമ്മിനെയും ബിജെപിയെയും വിമര്‍ശിച്ചപ്പോള്‍ കോണ്‍ഗ്രസിനെതിരെ വിമര്‍ശനങ്ങളൊന്നും ഉന്നയിച്ചിരുന്നതുമില്ല.

Next Story

RELATED STORIES

Share it