- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തകര്‍ന്നു വീഴുന്ന കെട്ടിടങ്ങള്‍, വെള്ളം ഇരച്ചുകയറുന്ന തെരുവുകള്‍; തുര്‍ക്കി ഭൂകമ്പത്തിന്റെ ഭയാനകത വെളിവാക്കി വീഡിയോ ദൃശ്യങ്ങള്‍
ഭൂകമ്പത്തിന്റെ ഭയാനകത വെളിവാക്കി കൂറ്റന്‍ കെട്ടിടങ്ങള്‍ നിലംപതിക്കുന്നതിന്റെയും സുനാമി മുന്നറിയിപ്പിനു പിന്നാലെ കടല്‍ജലം തെരുവുകളിലൂടെ ഇരച്ചുകയറുന്നതുമായ നിരവധി വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ആങ്കറ: തുര്‍ക്കിയുടെ പടിഞ്ഞാറന്‍ തീരത്തും ഗ്രീസിന്റെ ചില ഭാഗങ്ങളിലും ഉണ്ടായ ശക്തമായ ഭൂകമ്പത്തില്‍ 27 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഭൂകമ്പത്തിന്റെ ഭയാനകത വെളിവാക്കി കൂറ്റന്‍ കെട്ടിടങ്ങള്‍ നിലംപതിക്കുന്നതിന്റെയും സുനാമി മുന്നറിയിപ്പിനു പിന്നാലെ കടല്‍ജലം തെരുവുകളിലൂടെ ഇരച്ചുകയറുന്നതുമായ നിരവധി വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
May Allah help Turkey 🤲🏻 #PrayForTurkey pic.twitter.com/WRvQwPuU6V
— Official_HMPI (@Official_HMPI) October 31, 2020
നിമിഷങ്ങള്‍ക്കിടെ കൂറ്റന്‍ പാര്‍പ്പിട സമുച്ചയങ്ങള്‍ ചാരക്കൂമ്പാരമായി മാറുന്ന ദൃശ്യങ്ങള്‍ ആരുടെയും ഉള്ളുലയ്ക്കാന്‍ പോന്നതാണ്. തുര്‍ക്കിയിലെ ഈജിയന്‍ റിസോര്‍ട്ട് നഗരമായ ഇസ്മിറിലും പരിസര പ്രദേശങ്ങളിലും ഭൂകമ്പവും സുനാമിയും വന്‍ നാശമാണ് വിതച്ചത്. 30 ലക്ഷത്തോളം പേരാണ് താമസിക്കുന്ന ഇസ്മീര്‍ നഗരത്തില്‍ നിരവധി കൂറ്റന്‍ പാര്‍പ്പിട സമുച്ചയങ്ങളാണുള്ളത്.
പ്രധാന പാതക്ക് സമീപമുള്ള കൂറ്റന്‍ പാര്‍പ്പിട സമുച്ചയം തകര്‍ന്നടിയുന്നതിന്റേയും തെരുവുകളിലേക്ക് കടല്‍ ജലം ഇരച്ചുകയറുന്നതും ജനങ്ങള്‍ പരിഭ്രാന്തരായി ഓടുന്നതുമുള്‍പ്പെടെ നിരവധി വീഡിയോകളാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിട്ടുള്ളത്.
My heart goes out to everyone impacted by this terrible #Earthquake in Turkey and Greece. 🇹🇷 🇬🇷
— Enes Kanter (@EnesKanter) October 30, 2020
Yet another tragedy during these difficult times. Compassion, humanity and hope, must drive us forward at this time.
pic.twitter.com/AzTzdpOWVE
1999 ല്‍ തുര്‍ക്കിയുടെ വടക്കുപടിഞ്ഞാറന്‍ ഭാഗത്ത് 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ഇസ്താംബൂളില്‍ 1,000 പേര്‍ ഉള്‍പ്പെടെ 17,000 പേര്‍ മരിച്ചിരുന്നു. ഗ്രീസില്‍, 2017 ജൂലൈയില്‍ സമോസിനടുത്തുള്ള കോസ് ദ്വീപില്‍ അവസാനമായി ഉണ്ടായ ഭൂകമ്പത്തില്‍ രണ്ട് പേരാണ് മരിച്ചത്.
RELATED STORIES
''കഴിഞ്ഞ ജന്മത്തില് ഞാന്‍ അമ്പലപ്പുഴ രാജാവിന്റെ മന്ത്രിയായിരുന്നു;...
19 July 2025 9:23 AM GMT'കിങ്' ചിത്രീകരണത്തിനിടെ ഷാരൂഖ് ഖാന് പരിക്ക്
19 July 2025 9:07 AM GMTആത്മഹത്യാ കുറിപ്പ് എഴുതാന്‍ പേനയും കടലാസും ചോദിച്ചതിന് മര്‍ദിച്ചു; കട...
19 July 2025 9:01 AM GMTബ്രിട്ടീഷുകാരുമായി സഹകരിച്ച അഫ്ഗാനികള്‍ക്ക് മാപ്പ് നല്‍കിയതാണ്; അവരെ...
19 July 2025 8:31 AM GMTഅജ്മീര്‍ ദര്‍ഗ സംരക്ഷിക്കാന്‍ കേന്ദ്രത്തിന് കഴിയില്ലെങ്കില്‍...
19 July 2025 7:24 AM GMTശംസി ശാഹീ മസ്ജിദ്: ഹിന്ദുത്വരുടെ ഹരജി നിലനില്‍ക്കുമോയെന്ന കാര്യത്തില്‍ ...
19 July 2025 6:55 AM GMT