Sub Lead

അങ്കമാലിയില്‍ കെട്ടിടത്തിന് തീപിടിച്ചു; തീയണയ്ക്കാന്‍ ശ്രമം

അങ്കമാലിയില്‍ കെട്ടിടത്തിന് തീപിടിച്ചു; തീയണയ്ക്കാന്‍ ശ്രമം
X

കൊച്ചി: അങ്കമാലി കറുകുറ്റിയില്‍ മൂന്നുനില കെട്ടിടത്തിന് തീ പിടിച്ചു. ഇന്ന് വൈകീട്ടാണ് റസ്റ്ററന്റ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ തീപിടിച്ചത്. മുന്‍വശത്തു നിന്ന് തീപിടിക്കുകയും കെട്ടിടത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും സമീപമുള്ള കെട്ടിടങ്ങളിലേക്കും പടരുകയുമായിരുന്നു. കെട്ടിടത്തിനുള്ളില്‍ ആളുകള്‍ കുടുങ്ങിയിട്ടുണ്ടോയെന്ന സംശയത്തിലാണ്. അങ്കമാലി ഫയര്‍ സ്‌റ്റേഷനിലെ രണ്ട് യൂനിറ്റുകളെത്തി തീയണയ്ക്കാന്‍ ശ്രമം ഊര്‍ജിതമാക്കിയിട്ടുണ്ട്. കെട്ടിടത്തിന് സമീപം ട്രാന്‍സ്‌ഫോമര്‍ ഉള്ളതിനാല്‍ മേഖലയിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്.

Next Story

RELATED STORIES

Share it