Sub Lead

വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമില്ലാത്ത ബജറ്റ്: കാംപസ് ഫ്രണ്ട്

വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമില്ലാത്ത ബജറ്റ്: കാംപസ് ഫ്രണ്ട്
X

കോഴിക്കോട്: വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമില്ലാത്ത ബജറ്റാണ് ധനമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ചതെന്ന് കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. പൊതു, ഉന്നത വിദ്യാഭ്യാസ മേഖലകള്‍ക്ക് സര്‍ക്കാര്‍ കോടികള്‍ നീക്കിവച്ചെന്നു പറഞ്ഞ് ആലോഷിക്കുകയാണ്. ശരിക്കും കഴിഞ്ഞ കുറേനാളുകളായി സംസ്ഥാനത്തെ വിദ്യാഭ്യാസ രംഗമൊട്ടാകെ നേരിടുന്ന അടിസ്ഥാന പ്രശ്‌നങ്ങളെ ചൂണ്ടിക്കാട്ടി അവ പരിഹരിക്കാനുള്ള വകയിരുത്തലായിരുന്നു വേണ്ടിയിരുന്നത്. മലബാര്‍ മേഖലയിലെ വിദ്യാര്‍ഥികള്‍ക്ക് ഹയര്‍ സെക്കണ്ടറി പഠനത്തിനാവശ്യമായ സീറ്റുകളുടെ അപര്യാപ്തത കാലങ്ങളായി തുടരുന്ന പ്രതിസന്ധിയാണ്. നിശ്ചിത ശതമാനം സീറ്റുകള്‍ വര്‍ധിപ്പിച്ച് താല്‍ക്കാലിക പരിഹാരം കാണാന്‍ ഇനി കഴിയാത്ത അവസ്ഥയിലേക്ക് മിക്ക വിദ്യാലയങ്ങളിലെയും വിദ്യാര്‍ഥി അനുപാതം വര്‍ധിച്ചിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ച് ബാച്ചുകളുടെ എണ്ണത്തില്‍ വര്‍ധനവ് വരുത്തിയാലേ ഈ പ്രശ്‌നങ്ങള്‍ക്ക് സ്ഥായിയായ പരിഹാരമുണ്ടാവൂ. ഇത് സംബന്ധിച്ച് ബജറ്റ് മൗനമവലംബിക്കുകയാണ്.

ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് 493 കോടി രൂപയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. പിണറായി സര്‍ക്കാര്‍ രൂപീകരിച്ച ഉന്നത വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട് ഒട്ടനേകം പ്രതിസന്ധികളാണ് ഈയടുത്തായി പൊതുസമക്ഷം വന്നിട്ടുണ്ടായിരുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്താന്‍ സര്‍വകലാശാലകളെ ശക്തിപ്പെടുത്തുന്ന നടപടികളായിരുന്നു പ്രധാനമായും ഉണ്ടാവേണ്ടിയിരുന്നത്. വിദ്യാര്‍ഥികളുടെയും കോളജുകളുടെയും ബാഹുല്യം കൊണ്ട് പ്രതിസന്ധി നേരിടുന്ന കാലിക്കറ്റ് പോലുള്ള യൂനിവേഴ്‌സിറ്റികളെ വിഭജിക്കാനുള്ള നീക്കിയിരിപ്പ് ബജറ്റില്‍ സര്‍ക്കാര്‍ ഉള്‍ക്കൊള്ളിക്കേണ്ടതായിരുന്നു. മികച്ച ആസൂത്രണമില്ലാതെ വമ്പിച്ച തുക വിദ്യാഭ്യാസ മേഖലയ്ക്കായി നീക്കിവക്കുക വഴി ഇപ്പോഴത്തെ പ്രതിസന്ധികളൊക്കെ വീണ്ടും തുടരാനാണ് സധ്യതയെന്നും യോഗം വിലയിരുത്തി. സംസ്ഥാന പ്രസിഡന്റ് കെ എച്ച് അബ്ദുല്‍ ഹാദി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി പി അജ്മല്‍, വൈസ് പ്രസിഡന്റ് ഷഫീഖ് കല്ലായി, സെക്രട്ടറിമാരായ എ എസ് മുസമ്മില്‍, ഫായിസ് കണിച്ചേരി, ഖജാഞ്ചി ആസിഫ് എം നാസര്‍, കമ്മിറ്റിയംഗം അല്‍ബിലാല്‍ സംസാരിച്ചു.





Next Story

RELATED STORIES

Share it