Sub Lead

ബജറ്റ്: രാജ്യത്തെ നൂറു പിന്നാക്ക ജില്ലകളില്‍ പിഎം ധന്‍ധാന്യ പദ്ധതി നടപ്പാക്കും

ബജറ്റ്: രാജ്യത്തെ നൂറു പിന്നാക്ക ജില്ലകളില്‍ പിഎം ധന്‍ധാന്യ പദ്ധതി നടപ്പാക്കും
X

ന്യൂഡല്‍ഹി: കാര്‍ഷികോല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ രാജ്യത്തെ 100 പിന്നാക്ക ജില്ലകളില്‍ സംസ്ഥാനങ്ങളുമായി സഹകരിച്ച് പിഎം ധന്‍ധാന്യ കൃഷി യോജന നടപ്പാക്കും. കാര്‍ഷിക ഉല്‍പാദനം കൂട്ടുക, വിളവൈവിധ്യം കൂട്ടുക, മികച്ച സംഭരണ സംവിധാനം ഉറപ്പാക്കുക, ജലസേചനം മികച്ചതാക്കുക, ധനലഭ്യത ഉറപ്പാക്കുക എന്നിവയെ പ്രോല്‍സാഹിപ്പിക്കുന്ന പദ്ധതി 1.7 കോടി കര്‍ഷകര്‍ക്ക് ഗുണം ചെയ്യുമെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പറഞ്ഞു. ഇത് നഗരങ്ങളിലേക്കുള്ള കുടിയേറ്റം ഒഴിവാക്കാന്‍ സഹായിക്കും. 100 കൃഷി ജില്ലകള്‍ സ്ഥാപിക്കും. ആറു വര്‍ഷത്തേക്ക് ധാന്യങ്ങള്‍ക്കായി പദ്ധതി തയ്യാറാക്കി. ബിഹാറിലെ പ്രത്യേകതരം താമരവിത്തായ മഖാനക്ക് വേണ്ടി പ്രത്യേക ഗവേഷണ കേന്ദ്രം സ്ഥാപിക്കും. മഖാനയുടെ ഉല്‍പാദനവും സംഭരണവും വിതരണവും ശക്തമാക്കുകയാണ് മഖാന ബോര്‍ഡിന്റെ ലക്ഷ്യം. ആന്‍ഡമാന്‍ നിക്കോബാര്‍, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ മല്‍സ്യബന്ധനത്തിനായി പ്രത്യേക പദ്ധതി നടപ്പാക്കും.

Next Story

RELATED STORIES

Share it