Sub Lead

കൈക്കൂലിയുമായി വില്ലേജ് ഓഫിസര്‍ പിടിയില്‍; പണം കിട്ടിയത് വലതുകാലിലെ സോക്‌സില്‍ നിന്ന്

കൈക്കൂലിയുമായി വില്ലേജ് ഓഫിസര്‍ പിടിയില്‍; പണം കിട്ടിയത് വലതുകാലിലെ സോക്‌സില്‍ നിന്ന്
X

തൃശൂര്‍: കൈക്കൂലിയുമായി വില്ലേജ് ഓഫിസര്‍ പിടിയില്‍. അതിരപ്പള്ളി വില്ലേജ് ഓഫിസര്‍ കെ എല്‍ ജൂഡിനെയാണ് വിജിലന്‍സ് പിടികൂടിയത്. ആര്‍ഒആര്‍ സര്‍ട്ടിഫിക്കറ്റിനായി 3,000 രൂപ കൈക്കൂലി വാങ്ങുമ്പോഴാണ് വിജിലന്‍സ് പിടികൂടിയത്. വലതുകാലിലെ സോക്‌സിനുള്ളിലാണ് പണം ഒളിപ്പിച്ചത്.

ഭൂമി വില്‍ക്കുന്നതിന് മുന്‍പ് എടുക്കുന്ന റെക്കോഡ് ഒഫ് റൈറ്റ്‌സ് സര്‍ട്ടിഫിക്കറ്റ് (ആര്‍ഒആര്‍) അനുവദിക്കുന്നതിനാണ് ഇയാള്‍ കൈക്കൂലി ആവശ്യപ്പെട്ടത്. തുടര്‍ന്ന് സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കിയ വ്യക്തി വിജിലന്‍സിനെ വിവരം അറിയിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് വില്ലേജ് ഒാഫിസില്‍ അപേക്ഷ നല്‍കിയ വ്യക്തി വിജിലന്‍സിന് പരാതി നല്‍കിയത്. വിജിലന്‍സ് അന്വേഷണം നടത്തിയപ്പോള്‍ പരാതിയില്‍ വസ്തുതയുണ്ടെന്ന് വ്യക്തമാകുകയായിരുന്നു.

തുടര്‍ന്ന് കൈക്കൂലി നല്‍കാമെന്ന് അറിയിച്ച ശേഷം, ഇന്ന് വില്ലേജ് ഓഫിസര്‍ സ്ഥല പരിശോധനയ്ക്കായി അപേക്ഷകനൊപ്പം പോവുകയായിരുന്നു. സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് മുന്‍പായുള്ള സ്ഥല പരിശോധന കഴിഞ്ഞ് വില്ലേജ് ഓഫീസില്‍ മടങ്ങിയെത്തിയ ശേഷമാണ് ജൂഡ് പരാതിക്കാരനില്‍ നിന്ന് കൈക്കൂലി വാങ്ങിയത്. വിജിലന്‍സ് നല്‍കിയ ഫിനോഫ്തലിന്‍ പുരട്ടിയ നോട്ടുകളാണ് കൈക്കൂലിയായി കൈമാറിയത്. ഇതിനിടെ വിജിലന്‍സ് സംഘമെത്തി വില്ലേജ് ഓഫീസറെ പിടികൂടുകയായിരുന്നു. 2022ല്‍ ഇയാള്‍ കാസര്‍കോട് ജോലി ചെയ്യവേ കൈക്കൂലി കേസില്‍ പ്രതിയായിരുന്നു.

Next Story

RELATED STORIES

Share it