Sub Lead

ചോദിച്ചത് 'വാര്‍ ആന്റ് പീസി'നെ കുറിച്ചല്ല; അതൃപ്തി പ്രകടിപ്പിച്ച് ബോംബെ ഹോക്കോടതി

താന്‍ പരാമര്‍ശിച്ചത് ലിയോ ടോള്‍സ്‌റ്റോയിയുടെ പുസ്തകത്തെ കുറിച്ചല്ലെന്നും ബിശ്വജിത്ത് റോയിയുടെ 'വാര്‍ ആന്റ് പീസ് ഇന്‍ ജംഗിള്‍മഹല്‍' എന്ന പുസ്തകത്തെ കുറിച്ചാണെന്നും ബോംബെ ഹൈക്കോടതി ജഡ്ജി സാരംഗ് കോട്‌വാള്‍ വ്യക്തമാക്കി.

ചോദിച്ചത് വാര്‍ ആന്റ് പീസിനെ കുറിച്ചല്ല; അതൃപ്തി പ്രകടിപ്പിച്ച് ബോംബെ ഹോക്കോടതി
X

ന്യൂഡല്‍ഹി: ഭീമാ കൊറേഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റില്‍ കഴിയുന്ന സാമൂഹിക പ്രവര്‍ത്തകന്‍ വെര്‍നോണ്‍ ഗോണ്‍സാല്‍വസിന്റെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നതിനിടെ 'വാര്‍ ആന്റ് പീസ്' പോലുള്ള കൃതികള്‍ എന്തിനാണ് കൈവശം വയ്ക്കുന്നതെന്നു ചോദിച്ചെന്ന വിധത്തില്‍ തെറ്റായി റിപോര്‍ട്ട് ചെയ്യപ്പെട്ടതില്‍ ബോംബെ ഹൈക്കോടതിക്ക് അതൃപ്തി. താന്‍ പരാമര്‍ശിച്ചത് ലിയോ ടോള്‍സ്‌റ്റോയിയുടെ പുസ്തകത്തെ കുറിച്ചല്ലെന്നും ബിശ്വജിത്ത് റോയിയുടെ 'വാര്‍ ആന്റ് പീസ് ഇന്‍ ജംഗിള്‍മഹല്‍' എന്ന പുസ്തകത്തെ കുറിച്ചാണെന്നും ബോംബെ ഹൈക്കോടതി ജഡ്ജി സാരംഗ് കോട്‌വാള്‍ വ്യക്തമാക്കി. ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ 'യുദ്ധവും സമാധാനവും' പോലെ ആക്ഷേപകരമായ വസ്തുക്കള്‍ എന്തിനാണ് വീട്ടില്‍ സൂക്ഷിക്കുന്നതെന്ന് ജഡ്ജി ചോദിച്ചെന്നായിരുന്നു ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ റിപോര്‍ട്ട് ചെയ്തത്. ഗോണ്‍സാല്‍വസിനെതിരായ രാജ്യദ്രോഹ കുറ്റത്തിനു പ്രധാന തെളിവുകളിലൊന്നായി പൂനെ പോലിസ് ഹാജരാക്കിയത് വിശ്വസാഹിത്യകാരന്‍ ലിയോ ടോള്‍സ്‌റ്റോയിയുടെ വിഖ്യാത പുസ്തകമായ 'യുദ്ധവും സമാധാനവും' ആണെന്ന വിധത്തിലായിരുന്നു വാര്‍ത്തകളുണ്ടായത്. മൂന്നാം ദിവസം വാദം കേള്‍ക്കുന്നതിനിടെയാണ് ബോംബെ ഹൈക്കോടതി വിചിത്രമായ ചോദ്യം ഉന്നയിച്ചതെന്നായിരുന്നു ദേശീയമാധ്യമങ്ങള്‍ ഉള്‍പ്പെടെ റിപോര്‍ട്ട് ചെയ്തത്.

തേജസ് ന്യൂസ് യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ജാമ്യം ആവശ്യപ്പെട്ട് ഗോണ്‍സാല്‍വസിന്റെ അഭിഭാഷകന്‍ മിഹിര്‍ ദേശായി വ്യാഴാഴ്ച സമര്‍പ്പിച്ച സബ്മിഷനില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് ജഡ്ജി അതൃപ്തി അറിയിച്ചത്. വാദം തുടങ്ങിയപ്പോള്‍ സുധ ഭരദ്വാജിന് വേണ്ടി ഹാജരായ ഡോ. യുഗ് മോഹിത് ചൗധരി വിവിധ മാധ്യമങ്ങളില്‍ ഇതുസംബന്ധിച്ച് വന്ന റിപോര്‍ട്ടുകള്‍ പരാമര്‍ശിക്കുകയും വെര്‍നോണ്‍ ഗോണ്‍സാല്‍വസിന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത പുസ്തകം ടോള്‍ സ്‌റ്റോയിയുടെ വാര്‍ ആന്റ് പീസ് അല്ലെന്നും ബിശ്വജിത്ത് റോയിയുടെ വാര്‍ ആന്റ് പീസ് ഇന്‍ ജംഗിള്‍മഹല്‍ ആണെന്നും പറഞ്ഞു. ഈസമയത്താണ് റിപോര്‍ട്ട് ചെയ്തത് തെറ്റായ സന്ദേശം നല്‍കുന്ന വിധത്തിലാണെന്നും ടോള്‍ സ്‌റ്റോയിയുടെ പുസ്തകത്തെ കുറിച്ചല്ല തന്റെ പരാമര്‍ശമെന്നും ജഡ്ജി എസ് വി കോട് വാള്‍ വ്യക്തമാക്കിയത്. ഞാന്‍ ഒരിക്കലും വാര്‍ ആന്റ് പീസിനെയല്ല ഉദ്ദേശിച്ചത്. ഇത് നിരുത്തരവാദപരമായ റിപോര്‍ട്ടിങാണ്. ഇക്കാര്യം വ്യക്തമായിട്ടുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ അതുകൊണ്ടുണ്ടായ നഷ്ടം സംഭവിച്ചു കഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്നലെ വാര്‍ ആന്റ് പീസ് ഇന്‍ ജംഗിള്‍മഹല്‍ എന്ന് പൂര്‍ണമായും പരാമര്‍ശിക്കാത്തതിനാല്‍ വാര്‍ ആന്റ് പീസ് എന്ന് എല്ലാവരും അനുമാനിക്കുകയായിരുന്നു. ഒരു പുസ്തകത്തെക്കുറിച്ചും കോടതി പ്രത്യേക പരാമര്‍ശങ്ങളൊന്നും നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Next Story

RELATED STORIES

Share it