Sub Lead

ബോംബ് ഭീഷണി വ്യാജമെന്ന് എയര്‍ ഇന്ത്യ

എയര്‍ ഇന്ത്യയുടെ 191 മുംബൈ-നെവാര്‍ക്ക് വിമാനം സുരക്ഷിതമായി ലണ്ടനില്‍ ഇറങ്ങി. എല്ലാ യാത്രക്കാരും സുരക്ഷിതരാണ്.

ബോംബ് ഭീഷണി വ്യാജമെന്ന് എയര്‍ ഇന്ത്യ
X

മുംബൈ: മുംബൈയില്‍ നിന്ന് നേവാര്‍ക്കിലുള്ള എയര്‍ ഇന്ത്യാ വിമാനത്തിലുണ്ടായ ബോംബ് ഭീഷണി വ്യാജമെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കി. എയര്‍ലൈന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എഎന്‍ഐ വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചത്.

എയര്‍ ഇന്ത്യയുടെ 191 മുംബൈ-നെവാര്‍ക്ക് വിമാനം സുരക്ഷിതമായി ലണ്ടനില്‍ ഇറങ്ങി. എല്ലാ യാത്രക്കാരും സുരക്ഷിതരാണ്. നേരത്തേ ബോംബ് ഭീഷണിയെ തുടര്‍ന്ന് വിമാനം മുന്‍കരുതല്‍ ലാന്‍ഡിങ് നടത്തിയിരുന്നു. എന്നാല്‍ ബോംബ് ഭീഷണി വ്യാജമായിരുന്നു-എയര്‍ ഇന്ത്യ വക്താവ് വ്യക്തമാക്കി. നേരത്തേ ബോംബ് ഭീഷണി മൂലം വിമാനം ലണ്ടനില്‍ ഇറക്കിയതായി ട്വീറ്റ് ചെയ്ത എയര്‍ ഇന്ത്യ അല്‍പ്പസമയത്തിന് ശേഷം കൂടുതല്‍ വിശദീകരണം നല്‍കാതെ ട്വീറ്റ് പിന്‍വലിച്ചിരുന്നു.

വിമാനം മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ലണ്ടനില്‍ ഇറക്കിയ കാര്യം ബ്രിട്ടീഷ് അധികൃതരും സ്ഥിരീകരിച്ചിരുന്നു. രാവിലെ 10.15ഓട് കൂടി എയര്‍ ഇന്ത്യ ബോയിങ് 777 വിമാനം എസ്സെക്‌സ് പോലിസിന്റെ സാന്നിധ്യത്തില്‍ സുരക്ഷിതമായി ഇറങ്ങിയതായി ലണ്ടന്‍ സ്റ്റാന്‍സ്റ്റെഡ് വിമാനത്താവളം പ്രസ്താവനയില്‍ വ്യക്തമാക്കി. ഇപ്പോള്‍ റണ്‍വേ പൂര്‍ണമായും പ്രവര്‍ത്തന സജ്ജമായതായും പ്രസ്താവനയില്‍ പറയുന്നു.

എയര്‍ ഇന്ത്യ വിമാനത്തെ ബ്രിട്ടീഷ് സൈനിക വിമാനങ്ങള്‍ അനുഗമിച്ചതായി യുകെ പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, ബോംബ് ഭീഷണി വ്യാജമായിരുന്നുവെന്ന് റോയിട്ടേഴ്‌സ് പിന്നീട് ട്വീറ്റ് ചെയ്തു. വിമാനം യാത്ര തുടര്‍ന്നു. മുംബൈ എയര്‍പോര്‍ട്ടിലാണ് ഭീഷണി സന്ദേശം ലഭിച്ചത്. എന്നാല്‍, സുരക്ഷാ ഭീഷണിയില്ലെന്ന് വ്യക്തമായതായും റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്തു.

Next Story

RELATED STORIES

Share it