Sub Lead

ആര്‍എസ്എസ് കാര്യവാഹകിന്റെ വീട്ടില്‍ ബോംബ് സ്‌ഫോടനം; രണ്ടു കുട്ടികള്‍ക്ക് ഗരുതര പരിക്ക്

ആര്‍എസ്എസ് താലൂക്ക് കാര്യവാഹക് ഷിബു മുതിരമലയുടെ പുരയിടത്തില്‍ സൂക്ഷിച്ച ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. കുട്ടികള്‍ വീടിന് സമീപത്ത് പക്ഷിക്കൂട് ഉണ്ടാക്കുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായത്. ബന്ധുക്കളായ ഗോകുല്‍(7), കജിന്‍ (12) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ആര്‍എസ്എസ് കാര്യവാഹകിന്റെ വീട്ടില്‍  ബോംബ് സ്‌ഫോടനം; രണ്ടു കുട്ടികള്‍ക്ക് ഗരുതര പരിക്ക്
X

കണ്ണൂര്‍: ജില്ലയിലെ ആര്‍എസ്എസ് ശക്തികേന്ദ്രമായ നടുവില്‍ ആട്ടുകുളത്ത് വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ ബോംബ് പൊട്ടിത്തെറിച്ച് രണ്ടു കുട്ടികള്‍ക്ക് ഗരുതര പരിക്ക്. ആര്‍എസ്എസ് താലൂക്ക് കാര്യവാഹക് ഷിബു മുതിരമലയുടെ പുരയിടത്തില്‍ സൂക്ഷിച്ച ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. കുട്ടികള്‍ വീടിന് സമീപത്ത് പക്ഷിക്കൂട് ഉണ്ടാക്കുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായത്. ബന്ധുക്കളായ ഗോകുല്‍(7), കജിന്‍ (12) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കിയതിനു ശേഷം കജിനെ കണ്ണൂര്‍ കോയിലി ആശുപത്രിയിലും ഗോകുലിനെ പരിയാരം മെഡിക്കല്‍ കോളജിലേക്കും മാറ്റി. ബോംബിന്റെ ചീളുകള്‍ ശരിരത്തില്‍ തറച്ചതിനെ തുടര്‍ന്നാണ് ഗോകുലിന് ഗരുതരമായി പരിക്കേറ്റത്. കുടിയാന്‍ മല പോലിസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. പോലിസ് അന്വേഷണം ആരംഭിച്ചു. പോലിസ് സ്ഥലത്ത് പരിശോധന നടത്തിവരികയാണ്.

Next Story

RELATED STORIES

Share it