പ്രശസ്ത ബോളിവുഡ് നൃത്തസംവിധായക സരോജ് ഖാന് അന്തരിച്ചു
കൊറോണ വൈറസ് പരിശോധന നടത്തിയിരുന്നെങ്കിലും ഫലം നെഗറ്റീവായിരുന്നു

മുംബൈ: പ്രശസ്ത ബോളിവുഡ് നൃത്തസംവിധായക സരോജ് ഖാന് അന്തരിച്ചു. 71 വയസ്സായിരുന്നു. വെള്ളിയാഴ്ച പുലര്ച്ചെ രണ്ടോടെ മുംബൈ ബാന്ദ്രയിലെ ഗുരു നാനാക്ക് ആശുപത്രിയില് ഹൃദയാഘാതത്തെ തുടര്ന്നാണ് അന്ത്യം. മൃതദേഹം മലദ് മിത്ത് ചൗക്കിക്കടുത്തുള്ള സെമിത്തേരിയിലേക്ക് മാറ്റി. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്ന്ന് ജൂണ് 20 മുതല് ആശുപത്രിയില് ചികില്സയിലായിരുന്നു. തുടര്ന്ന് കൊറോണ വൈറസ് പരിശോധന നടത്തിയിരുന്നെങ്കിലും ഫലം നെഗറ്റീവായിരുന്നു. 200ലേറെ ബോളിവുഡ് ചിത്രങ്ങളില് പ്രവര്ത്തിച്ച സരോജ് ഖാന്റെ അവസാന ചിത്രം 2019 ല് പുറത്തിറങ്ങിയ കാലങ്ക് ആയിരുന്നു. സരോജ് ഖാന്റെ ആദ്യ ചിത്രം 1975 ല് മൗസം ആയിരുന്നുവെങ്കിലും 1983ല് പുറത്തിറങ്ങിയ തസാബ് എന്ന ചിത്രത്തിനാണ് അംഗീകാരം ലഭിച്ചത്. നാല് പതിറ്റാണ്ടിലേറെ നീണ്ട കരിയറിനിടെ മൂന്നുതവണ ദേശീയ അവാര്ഡ് ജേതാവായിരുന്നു. 'ഡോളാ റേ ഡോള'(ദേവദാസ്), 'യേ ഇഷ്ക് ഹേയ്'(ജബ് വി മെറ്റ്), 'മണികര്ണിക', 'തനു വെഡ്സ് മനു റിട്ടേണ്സ്' തുടങ്ങിയ ചിത്രങ്ങളില് നൃത്തസംവിധാനം ചെയ്തിട്ടുണ്ട്.
Bollywood choreographer Saroj Khan dies at 71
RELATED STORIES
ഫെഡ് ബാങ്ക് കൊള്ള: മുഴുവൻ സ്വർണവും കണ്ടെത്തിയെന്ന് പോലിസ്
17 Aug 2022 7:12 PM GMT'ക്രിസ്ത്യാനിയാണ്, ദൈവത്തെ മാത്രമേ വണങ്ങൂ'; ദേശീയ പതാക ഉയര്ത്താൻ...
17 Aug 2022 7:04 PM GMTകൊവിഡ് ആശങ്ക, വിമാനത്തിനുള്ളില് മാസ്ക് കര്ശനമാക്കി ഡിജിസിഎ;...
17 Aug 2022 6:57 PM GMTകൊല്ലപ്പെട്ട ദലിത് വിദ്യാര്ഥിയുടെ കുടുംബത്തെ കാണാനെത്തിയ ചന്ദ്രശേഖർ...
17 Aug 2022 6:33 PM GMTബീഹാര് മുഖ്യമന്ത്രി നിതീഷ് കുമാര് ലാലു പ്രസാദ് യാദവിനെ സന്ദര്ശിച്ചു
17 Aug 2022 6:01 PM GMTമുസ്ലിം യുവാക്കള്ക്കൊപ്പം ഹിന്ദു യുവതികള് വിനോദയാത്ര പോയി; ബജ്റംഗ് ...
17 Aug 2022 5:34 PM GMT