Sub Lead

ബോളിവുഡ് നടി ആര്യ ബാനര്‍ജിയെ മരിച്ച നിലയില്‍ കണ്ടെത്തി

ബോളിവുഡ് നടി ആര്യ ബാനര്‍ജിയെ മരിച്ച നിലയില്‍ കണ്ടെത്തി
X

കൊല്‍ക്കത്ത: 'ദ ഡേര്‍ട്ടി പിക്ചര്‍' ഉള്‍പ്പെടെയുള്ള ചിത്രങ്ങളില്‍ അഭിനയിച്ച പ്രമുഖ ബംഗാളി ബോളിവുഡ് നടി ആര്യ ബാനര്‍ജിയെ മരിച്ച നിലയില്‍ കണ്ടെത്തി. തെക്കന്‍ കൊല്‍ക്കത്തയിലെ അപ്പാര്‍ട്ട്‌മെന്റിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്നാം നിലയിലെ അപ്പാര്‍ട്ട്‌മെന്റിന്റെ വാതില്‍ തുറന്ന പോലിസ് 33 കാരിയായ നടിയുടെ മൃതദേഹം കിടപ്പുമുറിയില്‍ കണ്ടെത്തുകയായിരുന്നു. അന്തരിച്ച സിത്താറിസ്റ്റ് നിഖില്‍ ബന്ദോപാധ്യായയുടെ മകളായ ആര്യ ബാനര്‍ജി 'എല്‍എസ്ഡി: ലവ് സെക്‌സ് ഔര്‍ ധോക' (2010), 'ദ ഡേര്‍ട്ടി പിക്ചര്‍' (2011) എന്നിവയ്ക്ക് പുറമേ മറ്റ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. മുംബൈയില്‍ ചില മോഡലിങ് ജോലിയിലും ഏര്‍പ്പെട്ടിരുന്നു.

രാവിലെ മുറിയില്‍ നിന്ന് ഫോണ്‍ കോളുകള്‍ സ്വീകരിക്കാത്തതിനെ തുടര്‍ന്ന് അയല്‍വാസികള്‍ പോലിസിനെ അറിയിക്കുകയായിരുന്നു. ആര്യ ബാനര്‍ജി തനിച്ചായിരുന്നു താമസിച്ചിരുന്നത്. മൃതദേഹം ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചതായും ഫോറന്‍സിക് സംഘം മുറിയില്‍ നിന്ന് തെളിവുരള്‍ ശേഖരിച്ചതായും പോലിസ് പറഞ്ഞു.

Bollywood Actor Arya Banerjee Found Dead In Kolkata Apartment

Next Story

RELATED STORIES

Share it