Sub Lead

ബോട്ടപകടം; മുഖ്യമന്ത്രിയും മന്ത്രിമാരും താനൂരില്‍; മരിച്ചവരുടെ കുടുംബങ്ങളെ സന്ദര്‍ശിച്ചു

ബോട്ടപകടം; മുഖ്യമന്ത്രിയും മന്ത്രിമാരും താനൂരില്‍; മരിച്ചവരുടെ കുടുംബങ്ങളെ സന്ദര്‍ശിച്ചു
X



മലപ്പുറം: ബോട്ടപകടം നടന്ന താനൂരിലെത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിക്കൊപ്പം ചീഫ് സെക്രട്ടറിയും മറ്റ് മന്ത്രിമാരുമുണ്ട്. തിരുവനന്തപുരത്ത് നിന്ന് പ്രത്യേക വിമാനത്തിലാണ് മുഖ്യമന്ത്രി എത്തിയത്. അപകടത്തില്‍പ്പെട്ട് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ചു. അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കളെയും മന്ത്രിമാര്‍ സന്ദര്‍ശിച്ചു.


രക്ഷാപ്രവര്‍ത്തനത്തിനാണ് ആദ്യം സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത് എന്ന് റവന്യു മന്ത്രി കെ രാജന്‍ പറഞ്ഞു. തുടര്‍ന്ന് ഗൗരവത്തോടെ ഈ വിഷയം സര്‍ക്കാര്‍ ചര്‍ച്ച ചെയ്യും. ഭാവിയില്‍ ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാനുള്ള നടപടികളും സ്വീകരിക്കും. രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ പ്രദേശവാസികള്‍ക്ക് മന്ത്രി നന്ദി അറിയിച്ചു.




കഴിഞ്ഞ ദിവസം രാത്രി നടന്ന ദുരന്തത്തില്‍ 22 പേരാണ് മരിച്ചത്. മരിച്ചവരില്‍ 7 കുട്ടികളും ഉള്‍പ്പെടുന്നു. ഇതില്‍ 9 പേര്‍ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. രണ്ടുപേര്‍ ഇവരുടെ ബന്ധുക്കളും. പരുക്കേറ്റ 9 പേര്‍ ചികിത്സയിലാണ്. ഇതില്‍ നാലുപേര്‍ അതീവ ഗുരുതരാവസ്ഥയിലാണ്. 25 പേര്‍ക്കു യാത്ര ചെയ്യാവുന്ന ബോട്ടില്‍ 40 ലേറെ പേര്‍ ഉണ്ടായിരുന്നുവെന്നാണു നിഗമനം. മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുന്നു.




Next Story

RELATED STORIES

Share it