Sub Lead

അഫ്ഗാനില്‍ പ്രസിഡന്റിന്റെ റാലിക്കടുത്ത് സ്‌ഫോടനം; 24 മരണം

ആക്രമണത്തില്‍ പ്രസിഡന്റ് പ്രസിഡന്റ് അശ്‌റഫ് ഗനിക്കു പരിക്കേറ്റിട്ടില്ലെന്നും സുരക്ഷിതമാണെന്നും അല്‍ജസീറ റിപോര്‍ട്ട് ചെയ്തു

അഫ്ഗാനില്‍ പ്രസിഡന്റിന്റെ റാലിക്കടുത്ത് സ്‌ഫോടനം; 24 മരണം
X

കാബൂള്‍: അഫ്ഗാനിസ്താന്‍ പ്രസിഡന്റ് അശ്‌റഫ് ഗനി സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് റാലിക്കിടെ ബോംബ് സ്‌ഫോടനം. 24 പേര്‍ കൊല്ലപ്പെടുകയും 31 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ റാലിക്കെത്തിയിരുന്നുവെന്നും സിവിലിയന്‍മാരാണ് കൂടുതലായി സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടതെന്നും പരിക്കേറ്റവരുടെ എണ്ണം ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്നും പ്രദേശത്തെ ആശുപത്രി മേധാവി അബ്ദുല്‍ ഖാസിം സന്‍ഗിന്‍ പറഞ്ഞു.

ആക്രമണത്തില്‍ പ്രസിഡന്റ് പ്രസിഡന്റ് അശ്‌റഫ് ഗനിക്കു പരിക്കേറ്റിട്ടില്ലെന്നും സുരക്ഷിതമാണെന്നും അല്‍ജസീറ റിപോര്‍ട്ട് ചെയ്തു. പര്‍വാന്‍ പ്രവിശ്യയുടെ ആസ്ഥാനമായ ചാരികാറില്‍ ചൊവ്വാഴ്ചയുണ്ടായ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. സ്‌ഫോടനം നടക്കുമ്പോള്‍ ഗനി അവിടെയുണ്ടായിരുന്നുവെന്നും എന്നാല്‍ പരിക്കേറ്റിട്ടില്ലെന്നും കാംപയിന്‍ വക്താവ് ഹാമിദ് അസീസ് വാര്‍ത്താ ഏജന്‍സിയായ അസോഷ്യേറ്റ് പ്രസിനോട് പറഞ്ഞു. റാലിയുടെ പ്രവേശന കവാടത്തിനടുത്താണ് സ്‌ഫോടനം നടന്നതെന്ന് പര്‍വാന്‍ പ്രവിശ്യാ ഗവര്‍ണര്‍ വാഹിദാ ഷാകര്‍ പറഞ്ഞു.





Next Story

RELATED STORIES

Share it