Sub Lead

ബ്ളാക് ഫംഗസ് രോഗം പിടിമുറുക്കുന്നു; കോഴിക്കോട് മെഡിക്കൽ കോളജിൽ മരുന്നിന് ക്ഷാമം

നിലവിൽ കൊവിഡ് ബാധിതരെയും ബ്ളാക് ഫംഗസ് ബാധിച്ചവരെയും കിടത്താൻ പ്രത്യേക വാർഡ് മെഡിക്കൽ കോളജിൽ സജ്ജമാണ് . എന്നാൽ ബ്ളാക് ഫംഗസ് രോഗത്തിന് ചികിൽസക്കായുള‌ള മരുന്നിന് ക്ഷാമമുണ്ട്.

ബ്ളാക് ഫംഗസ് രോഗം പിടിമുറുക്കുന്നു; കോഴിക്കോട് മെഡിക്കൽ കോളജിൽ മരുന്നിന് ക്ഷാമം
X

കോഴിക്കോട്: സംസ്ഥാനത്ത് ബ്ളാക് ഫംഗസ് രോഗം ബാധിച്ച് ചികിൽസ തേടുന്നവരുടെ എണ്ണം പ്രതിദിനം കൂടുന്നു. ഇതുവരെ 44 പേർ ചികിൽസ തേടി. ഇതിൽ ഇരുപതുപേ‌‌ർ കോഴിക്കോട് മെഡിക്കൽ കോളജിലാണ് ചികിൽസയിൽ കഴിയുന്നത്. തിങ്കളാഴ്‌ച മാത്രം കോഴിക്കോട് മെഡിക്കൽ കോളജിൽ അഞ്ചുപേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

മലപ്പുറം, വയനാട്, കാസർകോട് എന്നീ ജില്ലകളിൽ നിന്നുള്ളവരാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിൽസ തേടിയവർ. ബ്ളാക് ഫംഗസ് രോഗികളെ ചികിൽസിക്കാൻ പ്രത്യേക വാർഡ് തന്നെ ആരംഭിച്ചിട്ടുണ്ട്. ഇവരിൽ ഒരാളെ കൊവിഡ് വാർഡിൽ നിന്ന് രോഗം സ്ഥിരീകരിച്ച് ഇഎൻടി വിഭാഗത്തിലേക്ക് മാ‌റ്റി.

നിലവിൽ കൊവിഡ് ബാധിതരെയും ബ്ളാക് ഫംഗസ് ബാധിച്ചവരെയും കിടത്താൻ പ്രത്യേക വാർഡ് മെഡിക്കൽ കോളജിൽ സജ്ജമാണ് . എന്നാൽ ബ്ളാക് ഫംഗസ് രോഗത്തിന് ചികിൽസക്കായുള‌ള മരുന്നിന് സംസ്ഥാനത്ത് ക്ഷാമമുണ്ട്. മെഡിക്കൽ കോളജിൽ രോഗികളുടെ എണ്ണം വർധിച്ചതോടെ മരുന്ന് ക്ഷാമം ഉണ്ടെന്ന് ആശുപത്രി അധികൃതരും അറിയിച്ചു.

നിലവിൽ ഇഎൻടി വാർഡിൽ അധികം പ്രശ്‌നമില്ലാത്തതുകൊണ്ട് രോഗികളെ അവിടെ കിടത്താനാകും. എന്നാൽ രോഗികൾ ഇനിയും കൂടിയാൽ പ്രത്യേക ഹെൽപ് ഡെസ്‌ക് തന്നെ തുടങ്ങേണ്ടി വരുമെന്ന് മെഡിക്കൽ കോളജ് അധികൃതർ പറയുന്നു. സംസ്ഥാനത്ത് ബ്ളാക് ഫംഗസ് രോഗികൾ പെരുകിയതോടെ കേന്ദ്രവും കൈമലർത്തി.

വൃക്കരോഗമുള‌ളവർക്ക് ഒരു ദിവസം വേണ്ടിവരുന്നത് ആറ് വയൽ മരുന്നാണ്. ഇത് മരുന്നുകടകളിൽ വാങ്ങാനാകാത്തതിനാൽ പുറത്തു നിന്നും എത്തിക്കാൻ ശ്രമിക്കുന്നുണ്ട്. വൃക്കരോഗമുള‌ള ബ്ളാക് ഫംഗസ് രോഗികൾക്ക് നൽകുന്ന ലൈപോസോമൽ ആംഫോടെറിസിൻ എന്ന മരുന്ന് മെഡിക്കൽ കോളജിൽ പൂർണമായും തീർന്നതായാണ് വിവരം.

Next Story

RELATED STORIES

Share it