Sub Lead

ബിജെപിയുടെ കള്ളപ്പണം കവര്‍ച്ച: 5.77 ലക്ഷം രൂപ കൂടി കണ്ടെടുത്തു

ബിജെപിയുടെ കള്ളപ്പണം കവര്‍ച്ച: 5.77 ലക്ഷം രൂപ കൂടി കണ്ടെടുത്തു
X

കോഴിക്കോട്: ബിജെപിക്കു വേണ്ടി കൊണ്ടുവന്ന കള്ളപ്പണം കൊടകരയില്‍ കവര്‍ച്ച ചെയ്ത സംഭവത്തില്‍ 5.77 ലക്ഷം രൂപകൂടി കണ്ടെടുത്തു. കേസിലെ പ്രതികളായ അലി, റഹീം എന്നിവരെ ചോദ്യം ചെയ്തതില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണസംഘം കൂടുതല്‍ പണം കണ്ടെത്തിയത്. ഇരുവരും സുഹൃത്തുക്കളെ ഏല്‍പിച്ച തുകയാണ് ഇപ്പോള്‍ പിടികൂടിയത്. കേസില്‍ ആകെ മൂന്നര കോടി രൂപയാണ് കവര്‍ച്ച ചെയ്യപ്പെട്ടതെന്നാണ് പോലിസിന്റെ കണ്ടെത്തല്‍. ഇതില്‍ ഇതുവരെ ഒന്നര കോടിയോളം രൂപ കണ്ടെടുത്തിട്ടുണ്ട്.

കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയില്‍ 30ന് വിധി പറയുന്നതിനിടെ കവര്‍ച്ച ചെയ്ത തുക പൂര്‍ണമായി കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. സംഭവത്തില്‍ കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ചോദ്യം ചെയ്യലും പരിശോധനകളും തുടരുകയാണ്. കേസില്‍ അടുത്തമാസം കുറ്റപത്രം സമര്‍പ്പിച്ചേക്കുമെന്നും സൂചനയുണ്ട്.

നിയമസഭാ തിരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായാണ് ബിജെപി കര്‍ണാടകയില്‍നിന്ന് കോടിക്കണക്കിനു രൂപ കൊണ്ടുവന്നത്. ബിജെപിയുടെ സംഘടനാ സെക്രട്ടറി എം ഗണേഷ്, ഓഫിസ് സെക്രട്ടറി ഗിരീഷ് കുമാര്‍ എന്നിവര്‍ക്ക് പണം വരുന്നതിനെ കുറിച്ച് അറിയാമായിരുന്നെന്ന് പോലിസ് കോടതിയില്‍ നല്‍കിയ റിപോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

BJP's black money: Rs 5.77 lakh recovered

Next Story

RELATED STORIES

Share it