- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ശ്രീരാമനെ ഇറക്കി തിരഞ്ഞെടുപ്പ് ജയിക്കാന്‍ ബിജെപി; ദൂരദര്‍ശനില്‍ രാമായണം വീണ്ടും സംപ്രേക്ഷണം ചെയ്യും

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ അയോദ്ധ്യ ക്ഷേത്രവും രാമായണവും ഉയര്‍ത്തിക്കാട്ടി വോട്ട് നേടാനുള്ള ശ്രമം തുടരുന്നു. ഇതിന് ഇതിന് ദൂരദര്‍ശനെ കൂട്ടുപിടിക്കുകയാണ്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ രാമാനന്ദ സാഗറിന്റെ രാമായണം പരമ്പര വീണ്ടും ദൂരദര്‍ശന്‍ സംപ്രേക്ഷണം ചെയ്യും. 1990കളില്‍ ദൂരദര്‍ശന്‍ സംപ്രേക്ഷണം ചെയ്ത രാമായണം ടിവി സീരിയല്‍ ദൂരദര്‍ശനില്‍ തന്നെയാണ് വീണ്ടും പുനഃസംപ്രേഷണത്തിന് ഒരുങ്ങുന്നത്. എല്ലാ ദിവസവും വൈകുന്നേരം ആറ് മണിക്കാണ് പരമ്പരയുടെ സംപ്രേക്ഷണം നിശ്ചയിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് 12 മണിക്ക് ഇത് പുന:സംപ്രേക്ഷണം ചെയ്യും. ചാനലിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ദൂരദര്‍ശന്‍ ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്.
ശ്രീരാമനായി അരുണ്‍ ഗോവിലും സീതയായി ദീപിക ചിഖ്‌ലിയയും ലക്ഷ്മണനായി സുനില്‍ ലാഹിരിയുമാണ് അഭിനയിച്ചിരിക്കുന്നത്. രാമായണം സീരിയലില്‍ രാമനായി അഭിനയിച്ച അരുണ്‍ ഗോവില്‍ ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാണ് എന്നതാണ് മറ്റൊരു പ്രത്യേകത.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















