Sub Lead

കര്‍ജാത്തിലെ ഹലാല്‍ ലൈഫ് സ്റ്റൈല്‍ ടൗണ്‍ഷിപ്പിനെതിരെ ബിജെപി

കര്‍ജാത്തിലെ ഹലാല്‍ ലൈഫ് സ്റ്റൈല്‍ ടൗണ്‍ഷിപ്പിനെതിരെ ബിജെപി
X

മുംബൈ: മഹാരാഷ്ട്രയിലെ കര്‍ജാതിലെ സുകൂന്‍ എമ്പയര്‍ ഹലാല്‍ ലൈഫ് സ്റ്റൈല്‍ ടൗണ്‍ഷിപ്പിനെതിരേ പ്രചാരണവുമായി ബിജെപി. മുസ്‌ലിംകള്‍ക്ക് വിവേചനം നേരിടാതെയും ഭയമില്ലാതെയും സ്വന്തം വിശ്വാസം പ്രകാരം ജീവിക്കാമെന്ന പ്രമേയത്തിലാണ് ടൗണ്‍ഷിപ്പ് രൂപീകരിക്കുന്നത്. പ്രാര്‍ത്ഥനാ സ്ഥലങ്ങളും കുടുംബജീവിതത്തിന് അനുയോജ്യമായ സൗകര്യങ്ങളുമായിരിക്കും ടൗണ്‍ഷിപ്പിലുണ്ടാവുക. എന്നാല്‍, ഈ ടൗണ്‍ഷിപ്പ് അംഗീകരിക്കില്ലെന്നാണ് ബിജെപി പറയുന്നത്. നിലവില്‍ ഒരു പാകിസ്താനുമായി പോരാടുകയാണെന്നും പുതിയ പാകിസ്താന്റെ വിത്തുകള്‍ രാജ്യത്ത് വിതയ്ക്കാന്‍ അനുവദിക്കില്ലെന്ന് ബിജെപി സംസ്ഥാന വക്താവ് കേശവ് ഉപാധ്യ ആരോപിച്ചു. അതേസമയം, വിഷയത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനും ഇടപെട്ടു.

പൊതുജീവിതത്തില്‍ മതവിശ്വാസത്തില്‍ വിട്ടുവീഴ്ച്ച ചെയ്യാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് സുകൂന്‍ എമ്പയറില്‍ താമസിക്കാമെന്ന് പ്രഖ്യാപിക്കുന്ന പരസ്യം നേരത്തെ കമ്പനി പ്രസിദ്ധീകരിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ബിജെപിയും ദേശീയ മനുഷ്യാവകാശ കമ്മീഷനും ടൗണ്‍ഷിപ്പിനെതിരേ രംഗത്തെത്തിയത്. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അംഗം ടൗണ്‍ഷിപ്പിനെ വിഷമെന്നാണ് വിളിച്ചത്. രാജ്യത്തിന് അകത്ത് രാജ്യം നിര്‍മിക്കുകയാണെന്നും ആരോപിച്ചു. എന്നാല്‍, സസ്യാഹാരികള്‍ മാത്രം താമസിക്കുന്ന പ്രദേശങ്ങള്‍ രാജ്യത്തുണ്ടെന്ന് കമ്പനി ചൂണ്ടിക്കാട്ടുന്നു. കൂടാതെ വയോധികര്‍ മാത്രം ജീവിക്കുന്ന പ്രദേശങ്ങളും പ്രത്യേക ജാതികളില്‍ പെട്ടവര്‍ മാത്രം താമസിക്കുന്ന പ്രദേശങ്ങളും രാജ്യത്തുണ്ട്. അവയൊന്നും സുകൂന്‍ എമ്പയറിനെ പോലെ വിവാദമാവുന്നില്ലെന്നും കമ്പനി ചൂണ്ടിക്കാട്ടി.

Next Story

RELATED STORIES

Share it