Sub Lead

ഹാത്‌റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

ഹാത്‌റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
X

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ഹാത്‌റസില്‍ നിന്നുള്ള ബിജെപി എംപി രാജ് വീര്‍ ദിലര്‍ ഹൃദയാഘാതം മൂലം മരിച്ചു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച ദിലറിന് 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി മല്‍സരിപ്പിച്ചിരുന്നിവ്വ. 2017ല്‍ ഇഗ് ലാസില്‍ നിന്ന് ഉത്തര്‍പ്രദേശ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ദിലര്‍ പിന്നീട് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും എംഎല്‍എ സ്ഥാനം രാജിവയ്ക്കുകയുമായിരുന്നു. അദ്ദേഹത്തിന്റെ മരണത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി.

Next Story

RELATED STORIES

Share it