Sub Lead

ബിജെപി കള്ളപ്പണക്കേസ്: പാര്‍ട്ടി തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഉല്ലാസ് ബാബുവിനെ ചോദ്യംചെയ്തു

തിരഞ്ഞെടുപ്പിന് ശേഷം 50 ലക്ഷം രൂപ ബിസിനസ് ആവശ്യത്തിനായി ചെലവഴിച്ചു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യുന്നത്.

ബിജെപി കള്ളപ്പണക്കേസ്: പാര്‍ട്ടി തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഉല്ലാസ് ബാബുവിനെ ചോദ്യംചെയ്തു
X

തൃശൂര്‍: ബിജെപിയുടെ കള്ളപ്പണം കവര്‍ച്ച ചെയ്ത കേസില്‍ പാര്‍ട്ടി തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഉല്ലാസ് ബാബുവിനെ ചോദ്യം ചെയ്തു. വടക്കാഞ്ചേരിയിലെ ബിജെപി സ്ഥാനാര്‍ഥിയായിരുന്നു ജില്ലാ ജനറല്‍ സെക്രട്ടറി ആയ ഉല്ലാസ് ബാബു. തിരഞ്ഞെടുപ്പിന് ശേഷം 50 ലക്ഷം രൂപ ബിസിനസ് ആവശ്യത്തിനായി ചെലവഴിച്ചു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യുന്നത്. ധര്‍മരാജന്‍ 10 കോടി രൂപ തൃശൂരില്‍ എത്തിക്കുകയും അതില്‍ ആറ് കോടി ബിജെപി ജില്ലാ നേതാക്കള്‍ക്ക് നല്‍കി എന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഇതില്‍ 50 ലക്ഷത്തോളം രൂപ ഉല്ലാസ് ബാബുവിന് ലഭിച്ചു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യംചെയ്യല്‍.

അതിനിടെ, കണ്ടെടുത്ത പണം തന്റേതാണെന്നും തിരികെ വേണമെന്നുമാവശ്യപ്പെട്ട് പരാതിക്കാരന്‍ ധര്‍മ്മരാജന്‍ ഇന്ന് വീണ്ടും കോടതിയില്‍ ഹര്‍ജി നല്‍കും. ഇതിനിടെ ചാത്തന്നൂര്‍ മണ്ഡലത്തിലെ ബിജെപിയുടെ പണമിടപാട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലം ഡിസിസി സെക്രട്ടറി ഡിജിപിക്ക് പരാതി നല്‍കി.മണ്ഡലത്തില്‍ മാത്രമായി ഏഴ് കോടിയോളം രൂപ ചെലവഴിച്ചതായും തിരഞ്ഞെടുപ്പ് സമയത്ത് നിരവധി കര്‍ണാടക രജിസ്‌ട്രേഷന്‍ വാഹനങ്ങള്‍ മണ്ഡലത്തിലെത്തിയതായും പരാതി ഉണ്ട്. എല്‍ഡിഎഫ് ചാത്തന്നൂര്‍ മണ്ഡലം കമ്മിറ്റിയും അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.

തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ സംസ്ഥാനത്ത് ബിജെപി 400 കോടിയോളം രൂപയുടെ കള്ളപ്പണം ഒഴുക്കിയെന്നാണ് ആരോപണം. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ച ഹെലിക്കോപ്റ്ററിലൂടെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ വന്‍ തോതില്‍ പണം കടത്തിയെന്നും അന്വേഷണ സംഘം സംശയിക്കുന്നുണ്ട്.

Next Story

RELATED STORIES

Share it