- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബിജെപി സര്‍ക്കാരിന്റേത് ദുര്‍ഭരണം; തല മുണ്ഡനം ചെയ്ത് പാര്‍ട്ടി വിട്ട് എംഎല്‍എ
സംസ്ഥാന സര്‍ക്കാരിന്റെ ദുഷ്പ്രവൃത്തികള്‍ക്കുള്ള പ്രായശ്ചിത്തം എന്ന നിലയിലാണ് താന്‍ തലമുണ്ഡനം ചെയ്തതെന്ന് അദ്ദേഹം അവകാശപ്പെട്ടു.

അഗര്‍ത്തല: ത്രിപുരയിലെ മുതിര്‍ന്ന ബിജെപി നേതാവും സുര്‍മ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയുമായ ആശിഷ് ദാസ് തൃണമൂല്‍ കോണ്‍ഗ്രസിലേക്കെന്ന് സൂചന. സംസ്ഥാനത്തെ ബിജെപി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച ആശിഷ്, തല മുണ്ഡനം ചെയ്തു.
സംസ്ഥാന സര്‍ക്കാരിന്റെ ദുഷ്പ്രവൃത്തികള്‍ക്കുള്ള പ്രായശ്ചിത്തം എന്ന നിലയിലാണ് താന്‍ തലമുണ്ഡനം ചെയ്തതെന്ന് അദ്ദേഹം അവകാശപ്പെട്ടു. കൊല്‍ക്കത്തയിലെ പ്രശസ്തമായ കാളിഘട്ട് ക്ഷേത്രത്തില്‍ ആശിഷ് യജ്ഞവും നടത്തി. ഈ ക്ഷേത്രത്തിന് അടുത്താണ് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ വീട്.
ബിജെപി ത്രിപുരയില്‍ രാഷ്ട്രീയ അരാജകത്വവും കലാപവും വളര്‍ത്തുകയാണെന്ന് ആശിഷ് ആരോപിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ഭരണത്തില്‍ ജനങ്ങള്‍ അസംതൃപ്തരാണെന്നും അതിനാല്‍ താന്‍ പാര്‍ട്ടി വിടാന്‍ തീരുമാനിച്ചതായും അദ്ദേഹം കൊല്‍ക്കത്തയില്‍ മാധ്യമങ്ങളോടു പറഞ്ഞു.
നേരത്തെ മമതാ ബാനര്‍ജിയെ പുകഴ്ത്തി ആശിഷ് രംഗത്തെത്തിയിരുന്നു. മമത പ്രധാനമന്ത്രി പദത്തിന് യോഗ്യയാണെന്നും പറഞ്ഞിരുന്നു. കഴിഞ്ഞ രണ്ടുവര്‍ഷമായി മുഖ്യമന്ത്രി ബിപ്ലബ് ദേബിന്റെ അതിരൂക്ഷ വിമര്‍ശകന്‍ കൂടിയായിരുന്നു ആശിഷ്. ഇദ്ദേഹം ഉടന്‍തന്നെ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്നാണ് സൂചന.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















