Sub Lead

വഖ്ഫ് വിഷയത്തില്‍ മുസ്‌ലിം വ്യക്തി നിയമബോര്‍ഡ് 'ഡിജിറ്റല്‍ ജിഹാദ്' നടത്തുന്നുവെന്ന് ന്യൂനപക്ഷ മോര്‍ച്ച നേതാവ്

വഖ്ഫ് വിഷയത്തില്‍ മുസ്‌ലിം വ്യക്തി നിയമബോര്‍ഡ് ഡിജിറ്റല്‍ ജിഹാദ് നടത്തുന്നുവെന്ന് ന്യൂനപക്ഷ മോര്‍ച്ച നേതാവ്
X

ന്യൂഡല്‍ഹി: വഖ്ഫ് ഭേദഗതി നിയമത്തിനെതിരെ അഖിലേന്ത്യ മുസ്‌ലിം വ്യക്തി നിയമബോര്‍ഡ് 'ഡിജിറ്റല്‍ ജിഹാദ്' നടത്തുകയാണെന്ന് ഭാരതീയ ന്യൂനപക്ഷ മോര്‍ച്ച നേതാവ് ദേശീയ പ്രസിഡന്റ് ജമാല്‍ സിദ്ദീഖി. സോഷ്യല്‍ മീഡിയയില്‍ '#WithdrawWaqfAmendments' തുടങ്ങിയ ഹാഷ് ടാഗുകള്‍ ഉപയോഗിച്ച് നിയമത്തിനെതിരെ പൊതുജനാഭിപ്രായം സംഘടിപ്പിക്കുകയാണ് ബോര്‍ഡ് ചെയ്യുന്നതെന്നും ജമാല്‍ സിദ്ദീഖി കുറ്റപ്പെടുത്തി.

''ഇന്ത്യന്‍ പാര്‍ലമെന്റിനും ഭരണഘടനയ്ക്കും എതിരായ ഡിജിറ്റല്‍ കലാപമാണ് നടക്കുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ എതിരഭിപ്രായ പ്രകടനമല്ല, മറിച്ച്, മുസ്‌ലിം യുവാക്കളെ തെറ്റിധരിപ്പിക്കാനും രാജ്യത്തിന്റെ സ്ഥിരത നശിപ്പിക്കാനുള്ള ശ്രമവുമാണ്. മതപരമായ ആശയം പ്രചരിപ്പിക്കുന്നുവെന്ന പേരില്‍ ഡിജിറ്റല്‍ കലാപത്തിന് പ്രേരിപ്പിക്കുകയാണ്. ഇത്തരം പ്രവൃത്തികള്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണം. വ്യക്തിനിയമബോര്‍ഡ് മതപരമായ കാര്യങ്ങള്‍ ചെയ്യുന്നതിന് പകരം രാഷ്ട്രീയ കാര്യങ്ങളില്‍ ഇടപെടുകയാണ്. ഇപ്പോള്‍ അത് മതപരമായ ബോര്‍ഡല്ല, മറിച്ച് രാഷ്ട്രീയസംഘടനയാണ്. വര്‍ഗീയ പ്രകോപനത്തിന്റെ പാതയില്‍ നിന്നും മാറി മുസ്‌ലിം സമുദായം സമാധാനത്തിന്റെയും വികസനത്തിന്റെയും പാതയുമാണ് സ്വീകരിക്കേണ്ടത്.''- ജമാല്‍ സിദ്ദീഖി പറഞ്ഞു.

Next Story

RELATED STORIES

Share it