Sub Lead

ബിജെപി നേതാക്കളെ വളഞ്ഞിട്ട് തല്ലി പഞ്ചാബിലെ കര്‍ഷകര്‍; കേന്ദ്രവും കോടതിയും ഇടപെട്ടിട്ടും രക്ഷയില്ല (വീഡിയോ)

പോലിസ് സുരക്ഷയിലും ബിജെപി നേതാക്കള്‍ ജീവനും കൊണ്ടോടുന്ന വീഡിയോ കര്‍ഷക സമരത്തെ അനുകൂലിക്കുന്നവരാണ് ട്വിറ്ററില്‍ പങ്കുവച്ചത്.

ബിജെപി നേതാക്കളെ വളഞ്ഞിട്ട് തല്ലി പഞ്ചാബിലെ കര്‍ഷകര്‍; കേന്ദ്രവും കോടതിയും ഇടപെട്ടിട്ടും രക്ഷയില്ല (വീഡിയോ)
X

ന്യൂഡല്‍ഹി: വിവാദ കാര്‍ഷക നിയമങ്ങള്‍ പാസാക്കിയതിനെ തുടര്‍ന്ന് പഞ്ചാബില്‍ സുരക്ഷിതമായി പുറത്തിറങ്ങി നടക്കാനാവാതെ ബിജെപി നേതാക്കള്‍. കര്‍ഷകരും നാട്ടുകാരും ബിജെപി നേതാക്കള്‍ക്കെതിരേ പ്രതിഷേധവും ഉപരോധവും തുടരുകയാണ്. ദിവസങ്ങള്‍ക്ക് മുന്‍പ് ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന കര്‍ഷക സംഘടനകളുടെ യോഗത്തില്‍ ബിജെപി നേതാക്കള്‍ക്കെതിരേ പ്രതിഷേധം ശക്തമാക്കാന്‍ തീരുമാനിച്ചിരുന്നു.

ഞായറാഴ്ച്ച ഉച്ചയോടെ പാട്ടിയാല ജില്ലയിലെ രജ്പുത്രയില്‍ 12 ബിജെപി നേതാക്കളെ കര്‍ഷകര്‍ ബന്ദികളാക്കി. ബിജെപിക്കും കേന്ദ്ര ഭരണകൂടത്തിനും കാര്‍ഷിക നിയമങ്ങള്‍ക്കും എതിരേ മുദ്രാവാക്യം മുഴക്കിയാണ് കര്‍ഷകര്‍ സംഘടിപ്പിച്ചത്. ശക്തമായ പോലിസ് സുരക്ഷയുണ്ടായിട്ടും ബിജെപി നേതാക്കളെ സുരക്ഷിതമായി പുറത്തിറക്കാനായില്ല. ബിജെപി നേതാക്കളും നിരന്തരം കേന്ദ്ര നേതൃത്വത്തേയും ഉന്നത പോലിസ് ഉദ്യോഗസ്ഥരേയും ബന്ധപ്പെട്ടുകൊണ്ടിരുന്നു. വൈകീട്ട് നാലോടെയാണ് ബിജെപി നേതാക്കളെ രക്ഷിക്കാനായതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍്ട്ട് ചെയ്യുന്നു.

ബിജെപി നേതാക്കളെ പോലിസ് വലയത്തില്‍ പുറത്തെത്തിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. പോലിസ് സുരക്ഷയിലും ബിജെപി നേതാക്കള്‍ ജീവനും കൊണ്ടോടുന്ന വീഡിയോ കര്‍ഷക സമരത്തെ അനുകൂലിക്കുന്നവരാണ് ട്വിറ്ററില്‍ പങ്കുവച്ചത്. പോലിസ് സുരക്ഷിതമായി കൊണ്ട് പോകുന്നതിനിടെ പോലിസ് വലയം ബേധിച്ച് പ്രദേശവാസികള്‍ ബിജെപി നേതാക്കളെ മര്‍ദിക്കുന്നതും വീഡിയോയില്‍ കാണാം. പഞ്ചാബ്, ഹരിയാന ഹൈക്കോടതികളും ബിജെപി കേന്ദ്ര നേതാക്കളും ഇടപെട്ടാണ് ബന്ദികളാക്കപ്പെട്ട ബിജെപി നേതാക്കളെ സുരക്ഷിതമായി പുറത്തെത്തിച്ചത്.

Next Story

RELATED STORIES

Share it