യുപിയില്‍ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു

യുപിയില്‍ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ ബിജെപി പ്രാദേശിക നേതാവ് വെടിയേറ്റ് മരിച്ചു. ഇന്നലെ രാത്രി ഒമ്പതു മണിയോടെ ഗാസിയാബാദിലെ മസൂറിലാണ് സംഭവം. ബിഎസ് തോമര്‍ എന്നയാളാണ് കൊല്ലപ്പെട്ടതെന്ന് പാര്‍ട്ടി നേതാക്കള്‍ അറിയിച്ചു.

ബൈക്കിലെത്തിയയാളാണ് ആക്രമിച്ചതെന്നും ഇയാള്‍ 5തവണ വെടിവച്ചെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. വെടിവപ്പിനു ശേഷം അക്രമി വാഹനം ഉപേക്ഷിച്ചു രക്ഷപ്പെടുകയായിരുന്നെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

പോലിസ് സ്‌റ്റേഷനില്‍ നിന്നും 50 മീറ്റര്‍ അകലെയായിരുന്നു വെടിവപ്പ്. ഗുരുതര പരിക്കേറ്റ തോമറെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു. അതേസമയം സംഭവത്തെ തുടര്‍ന്നു സമീപ സ്റ്റേഷനിലെ എസ്എ്ചഒ പ്രവീണ്‍ ശര്‍മയെ സസ്‌പെന്റ് ചെയ്തു.

RELATED STORIES

Share it
Top