ലോക്ക്ഡൗണ്‍ ലംഘിച്ച് ക്രിക്കറ്റ് മല്‍സരം; യുപിയില്‍ ബിജെപി നേതാവിനെതിരേ കേസ്
ലക്നോ: കൊവിഡിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് ക്രിക്കറ്റ് മല്‍സരം സംഘടിപ്പിച്ചതിനു ബിജെപി നേതാവ് ഉള്‍പ്പെടെ 20 പേര്‍ക്കെതിരേ പോലിസ് കേസെടുത്തു.ഉത്തര്‍പ്രദേശിലെ ബാരാബങ്കിയിലെ പാനപുര്‍ വില്ലേജിലാണ് സംഭവം. ക്രിക്കറ്റ് മല്‍സരം നടക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലിസെത്തിയാണ് നിര്ത്തിവയ്പിച്ചതെന്ന് ബാരാബങ്കി എസ്പി അരവിന്ദ് ചതുര്‍വേദി അറിയിച്ചു. ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചതിന് ബിജെപി നേതാവ് സുധീര്‍ സിങ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ പകര്‍ച്ചവ്യാധി നിയമപ്രകാരമാണ് കേസെടുത്തത്. ഇദ്ദേഹത്തിന്റെ കുടുംബാംങ്ങളായ ഏതാനും പേര്‍ക്കും ഗ്രാമത്തിലുള്ള മറ്റുള്ളവര്ക്കുമെതിരേയാണ് കേസെടുത്തത്.
നിലവില്‍ കൊവിഡ് 19 പൊസിറ്റീവ് കേസുകളില്ലാത്ത യുപിയിലെ 11 ജില്ലകളില്‍ ഒന്നാണ് ബാരാബങ്കി. എങ്കിലും, കൊവിഡ് പടരാതിരിക്കാനുള്ള നിയന്ത്രണങ്ങളും പ്രദേശത്ത് കര്‍ശനമായി തുടരുകയാണ്.
RELATED STORIES
കട്ടപ്പനയിൽ കാട്ടുപന്നി കിണറ്റിൽ വീണു; വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി...
20 April 2024 10:41 AM GMTത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMT