Sub Lead

രാജിവച്ച ഐഎഎഎസ് ഓഫിസര്‍ ശശികാന്ത് സെന്തില്‍ രാജ്യദ്രോഹി; പാകിസ്താനിലേക്ക് പോവണമെന്നും ബിജെപി എംപി

ശശികാന്ത് സെന്തില്‍ രാജദ്രോഹിയാണെന്നും രാജ്യത്തിന്റെ അകത്തു നില്‍ക്കുന്നതിനേക്കാള്‍ പാക്കിസ്ഥാനിലേയ്ക്ക് പോയി രാജ്യത്തിനെതിരേ നേരിട്ട് പോരാടണമെന്നും അനന്ത് കുമാര്‍ ഹെഗ്‌ഡെ പറഞ്ഞു.

രാജിവച്ച ഐഎഎഎസ് ഓഫിസര്‍ ശശികാന്ത് സെന്തില്‍ രാജ്യദ്രോഹി; പാകിസ്താനിലേക്ക് പോവണമെന്നും ബിജെപി എംപി
X

ബെംഗളൂരു: ജനാധിപത്യം മുമ്പില്ലാത്ത വിധം സന്ധി ചെയ്യുകയാണെന്ന് ആരോപിച്ച് സിവില്‍ സര്‍വീസില്‍നിന്നു രാജിവച്ച ഐഎഎസ് ഓഫിസര്‍ ശശികുമാര്‍ സെന്തിലിനെ രാജ്യദ്രോഹിയെന്നു വിളിച്ചാക്ഷേപിച്ച് ബിജെപി നേതാവ്. ഉത്തര കന്നഡ ബിജെപി എംപിയും മുന്‍ കേന്ദ്രമന്ത്രിയുമായ അനന്ത് കുമാര്‍ ഹെഗ്‌ഡെയാണ് ശശികുമാര്‍ സെന്തിലിനെ അവഹേളിച്ച് രംഗത്തെത്തിയത്. ശശികാന്ത് സെന്തില്‍ രാജദ്രോഹിയാണെന്നും രാജ്യത്തിന്റെ അകത്തു നില്‍ക്കുന്നതിനേക്കാള്‍ പാക്കിസ്ഥാനിലേയ്ക്ക് പോയി രാജ്യത്തിനെതിരേ നേരിട്ട് പോരാടണമെന്നും അനന്ത് കുമാര്‍ ഹെഗ്‌ഡെ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിനെതിരായ അദ്ദേഹത്തിന്റെ മലിന മനോഭാവം പുറത്തുവന്ന സ്ഥിതിക്ക് അദ്ദേഹത്തെ പുറത്താക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണം. തിരിച്ചെടുക്കാന്‍ ശ്രമിക്കുന്നത് രാജ്യത്തോടുള്ള വഞ്ചനയാണെന്നും ട്വിറ്ററില്‍ കുറിച്ചു.

2009 ബാച്ച് ഐഎഎസ് ഓഫിസറും ദക്ഷിണ കന്നഡ ജില്ലയിലെ ഡെപ്യൂട്ടി കമ്മീഷണറുമായിരുന്ന ശശികാന്ത് സെന്തില്‍ ദിവസങ്ങള്‍ക്കു മുമ്പാണ് പദവി രാജിവച്ചത്. വരും ദിവസങ്ങളില്‍ രാജ്യത്തിന്റെ അടിസ്ഥാന ഘടന കൂടുതല്‍ വെല്ലുവിളികളെ നേരിടേണ്ടിവരുമെന്നും അതിനാല്‍ ഐഎഎസ് രംഗത്ത് നിന്ന് പുറത്തു കടക്കുന്നതാണ് നല്ലതെന്ന് തോന്നുന്നുവെന്നും പറഞ്ഞാണ് ശശികാന്ത് സെന്തില്‍ രാജിവച്ചത്. തന്റെ രാജിക്കത്തില്‍ വ്യക്തിപരമായ കാരണമെന്നാണ് പറഞ്ഞതെങ്കിലും സുഹൃത്തുക്കള്‍ക്കയച്ച കത്തിലാണ് രാജ്യത്തിന്റെ സ്ഥിതിയില്‍ ആശങ്കയറിയിച്ച് കൊണ്ടുള്ള കുറിപ്പുള്ളത്. രാജിവച്ചതിനു പിന്നാലെ ചീഫ് സെക്രട്ടറി ഇടപെട്ട് പിന്‍മാറ്റാന്‍ ശ്രമിക്കുന്നതായി റിപോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനെതിരേയാണ് ബിജെപിയുടെ മുതിര്‍ന്ന നേതാവ് തന്നെ രാജ്യദ്രോഹി പരാമര്‍ശവുമായെത്തിയത്. കശ്മീര്‍ വിഷയത്തില്‍ കേന്ദ്രനിലപാടില്‍ പ്രതിഷേധിച്ച് ഐഎഎസ് ഓഫിസറായ കണ്ണന്‍ ഗോപിനാഥന്‍ സിവില്‍ സര്‍വീസില്‍നിന്ന് രാജിവച്ചിരുന്നു. 2012 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ കണ്ണന്‍ ഗോപിനാഥനു പിന്നാലെ തമിഴ്‌നാട് സ്വദേശിയായ ശശികുമാര്‍ സെന്തിലും രാജിവച്ചതും ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.





Next Story

RELATED STORIES

Share it