- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അസമില്‍ സിഎഎയെക്കുറിച്ച് സംസാരിക്കാന്‍ ബിജെപിക്ക് ധൈര്യമില്ല: പ്രിയങ്ക ഗാന്ധി

ഗുവാഹത്തി: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അസമില്‍ വിവാദ പൗരത്വ നിയമത്തെക്കുറിച്ച് സംസാരിക്കാന്‍ ബിജെപിക്കു ധൈര്യമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. അവര്‍ പൗരത്വം ഭേദഗതി നിയമത്തെ കുറിച്ചാണ് നാട്ടിലൊക്കെയും സംസാരിക്കുക. എന്നാല്‍ അസമില്‍ വരുമ്പോള്‍ അവര്‍ അതേക്കുറിച്ച് സംവാദത്തിനു ധൈര്യപ്പെടില്ലെന്നും അസമിലെ ബിശ്വനാഥ് ജില്ലയില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രിയങ്ക പറഞ്ഞു. കഴിഞ്ഞയാഴ്ച വോട്ടെടുപ്പ് തിയ്യതി പ്രഖ്യാപിച്ച ശേഷം കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായ പ്രിയങ്കയുടെ ആദ്യ സന്ദര്‍ശനമാണിത്. മാര്‍ച്ച് 27 ന് അസമില്‍ മൂന്ന് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ്.
പാര്‍ലമെന്റിലെ അഭൂതപൂര്‍വമായ പ്രതിഷേധത്തിനും രാജ്യത്തുടനീളം അക്രമാസക്തമായ പ്രതിഷേധങ്ങള്‍ക്കും ഇടയില്‍ 2019 ഡിസംബറില്‍ പൗരത്വ നിയമം പാസാക്കി. അസമില്‍ ഗുവാഹത്തിയില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും നിരവധി ജില്ലകളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും ചെയ്ത പ്രതിഷേധത്തില്‍ അഞ്ച് പേര് മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
അസമിലെ ജനങ്ങള്‍ മിടുക്കരാണ്. ഈ പ്രദേശത്തിന്റെ സ്വത്വവും പാരമ്പര്യവും ഉയര്‍ത്തുന്നവര്‍ക്ക് അവര്‍ വോട്ട് ചെയ്യുമെന്ന് ഞാന്‍ വിശ്വസിക്കുന്നുവെന്നും പ്രിയങ്കാ ഗാന്ധി. അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിക്കുവേണ്ടി പ്രചാരണത്തിനായി അസം സന്ദര്‍ശിച്ചിരുന്നെങ്കിലും സംസ്ഥാനത്ത് ഒരിടത്തും സിഎഎയെക്കുറിച്ച് പരാമര്‍ശിച്ചിരുന്നില്ല.
"BJP Doesn't Have Courage To Talk About CAA In Assam": Priyanka Gandhi
RELATED STORIES
മുസ്ലിം പള്ളിയിലേക്ക് പന്നി മാംസം എറിഞ്ഞയാള്‍ അറസ്റ്റില്‍
9 July 2025 1:44 PM GMTചെരിപ്പില്‍ കൊക്കെയ്ന്‍ കടത്തിയ ആറു പേര് അറസ്റ്റില്‍
9 July 2025 1:18 PM GMT'കിങ് കോബ്രയുടെ റിയല്‍ സൈസ് കണ്ടിട്ട് നിങ്ങള്‍ ഞെട്ടിയിട്ടുണ്ടോ? ...
9 July 2025 12:40 PM GMTഅബ്ദുൽ റഹീമിൻ്റെ മോചനം: കീഴ്ക്കോടതി വിധി ശരിവച്ച് അപ്പീൽ കോടതി
9 July 2025 11:22 AM GMTപരിശീലന പറക്കലിനിടെ യുദ്ധവിമാനം തകർന്നുവീണു; രണ്ടു മരണം
9 July 2025 10:27 AM GMTപള്ളിയിലെ പ്രാർഥനകളിൽ പങ്കെടുത്തു; തിരുപ്പതി ക്ഷേത്രത്തിലെ ഉദ്യോഗസ്ഥന് ...
9 July 2025 10:18 AM GMT