അമിത് ഷായുടെ ഭാര്യയുടെ വരുമാനത്തില്‍ അഞ്ചു വര്‍ഷത്തിനിടെ പതിനാറു മടങ്ങ് വര്‍ധന
2014ല്‍ 14 ലക്ഷം വാര്‍ഷികവരുമാനം ഉണ്ടായിരുന്ന സൊനാല്‍ ഷായുടെ നിലവിലെ വാര്‍ഷിക വരുമാനം 2.3 കോടിയാണ്.

ന്യൂഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ ഭാര്യ സൊനാല്‍ ഷായുടെ വാര്‍ഷിക വരുമാനത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഉണ്ടായത് പതിനാറു മടങ്ങ് വര്‍ധന. അമിത് ഷാ തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ ഹാജരാക്കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറയുന്നത്. 2014ല്‍ 14 ലക്ഷം വാര്‍ഷികവരുമാനം ഉണ്ടായിരുന്ന സൊനാല്‍ ഷായുടെ നിലവിലെ വാര്‍ഷിക വരുമാനം 2.3 കോടിയാണ്. 2014-15 കാലഘട്ടത്തില്‍ സൊനാല്‍ ഷായുടെ വരുമാനം 39 ലക്ഷമായിരുന്നു. 2015-16 കാലഘട്ടത്തില്‍ ഇത് 1 കോടിയായി.
സത്യവാങ്മൂലം അനുസരിച്ച് അമിത് ഷായ്ക്ക് 31 കോടിയുടെ വസ്തുവകകളാണ് സ്വന്തമായുള്ളത്. 2013ല്‍ തന്റെ അമ്മ കുസും ഷായുടെ മരണശേഷം 23 കോടി രൂപ തനിക്ക് ലഭിച്ചതായും അമിത് ഷാ സത്യവാങ്മൂലത്തില്‍ പറയുന്നു. 2013-14 കാലയളവില്‍ ഷായുടെ വരുമാനം 41,93,218 രൂപയായിരുന്നെങ്കില്‍, 2017-18 കാലയളവില്‍ അത് 53,90,970 രൂപ ആയി വര്‍ധിച്ചു.
തനിക്കെതിരെ നിലവില്‍ നാല് ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്നും ഷായുടെ സത്യവാങ്മൂലത്തില്‍ പറയുന്നു.പ്രസംഗത്തിലെ തീവ്രപരാമര്‍ശവുമായി ബന്ധപ്പെട്ടതാണ് ആദ്യത്തെ കേസ്. രണ്ടാമത്തേത് അപകീര്‍ത്തി പരാമര്‍ശനത്തിന്റെ പേരിലാണ്. മറ്റു രണ്ടു കേസുകളും ത്രിവര്‍ണ പതാക ഉയര്‍ത്തുമ്പോള്‍ ചെരുപ്പ് ധരിച്ചതിനും ലാലു പ്രസാദിനെ ചാരാ ചോര്‍ എന്ന് വിശേഷിപ്പിച്ചതിനുമാണെന്ന് നാഷനല്‍ ഹെറാള്‍ഡ് റിപോര്‍ട്ടു ചെയ്യുന്നു.
ഗുജറാത്തിലെ ഗാന്ധിനഗര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്നാണ് അമിത് ഷാ തന്റെ ആദ്യ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനൊരുങ്ങുന്നത്. ബിജെപിയുടെ മുതിര്‍ന്ന നേതാവും സ്ഥാപക അംഗവുമായ എല്‍കെ അദ്വാനിയാണ് ഗാന്ധിനഗറിലെ സിറ്റിങ് എംപി. എന്നാല്‍, അദ്വാനിയെ തഴഞ്ഞ് ഈ വര്‍ഷം അമിത് ഷാ ഗാന്ധിനഗറില്‍ നിന്ന് മല്‍സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
RELATED STORIES
ഐഎസ്എല്ലില്‍ വിജയം തുടര്‍ന്ന് ബ്ലാസ്റ്റേഴ്സ്; ലൂണ രക്ഷകന്
1 Oct 2023 5:29 PM GMTഏഷ്യന്‍ ഗെയിംസ്; പുരുഷ ലോങ്ജംപില്‍ ശ്രീശങ്കറിന് വെള്ളി
1 Oct 2023 2:29 PM GMTസഹകരണ തട്ടിപ്പ് ആരോപിച്ച് വി എസ് ശിവകുമാറിന്റെ വസതിയില്‍ നിക്ഷേപകര്‍...
1 Oct 2023 10:09 AM GMTമെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ പട്ടാപകല്‍ കയ്യേറ്റം
1 Oct 2023 4:09 AM GMTറോഡിന്റെ ശോചനീയാവസ്ഥക്കെതിരെ എസ് ഡി പി ഐ പ്രതിഷേധം
1 Oct 2023 4:02 AM GMTകനത്ത മഴ; എറണാകുളത്ത് കാര്‍ പുഴയിലേക്ക് മറിഞ്ഞ് രണ്ട് യുവഡോക്ടര്‍മാര്‍ ...
1 Oct 2023 3:56 AM GMT