Sub Lead

ബിജെപി തട്ടിക്കൊണ്ടുപോയെന്ന് ആരോപിക്കപ്പെട്ട ആംആദ്മി സ്ഥാനാര്‍ത്ഥി പത്രിക പിന്‍വലിച്ചു

ബിജെപി തട്ടിക്കൊണ്ടുപോയെന്ന് ആരോപിക്കപ്പെട്ട ആംആദ്മി സ്ഥാനാര്‍ത്ഥി പത്രിക പിന്‍വലിച്ചു
X

സൂറത്ത്: ആം ആദ്മി പാർട്ടിയുടെ സൂറത്തിൽ ഈസ്റ്റ് സ്ഥാനാർത്ഥി ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക പിൻവലിച്ചു. എഎപി ദേശീയ വക്താവ് രാഘവ് ചദ്ദ പങ്കുവെച്ച വീഡിയോയിൽ, സൂറത്ത് ഈസ്റ്റ് സ്ഥാനാർത്ഥി കാഞ്ചൻ ജരിവാല ഒരു സംഘം ആളുകളും ചില പോലീസുകാരും ചേർന്ന് നാമനിർദ്ദേശ പത്രിക പിൻവലിക്കാൻ റിട്ടേണിംഗ് ഓഫീസറുടെ ഓഫീസിലേക്ക് പ്രവേശിക്കുന്ന ദൃശ്യങ്ങള്‍ ഉള്ളത്.


"പൊലീസും ബിജെപി ഗുണ്ടകളും ചേർന്ന് - ഞങ്ങളുടെ സൂറത്ത് ഈസ്റ്റ് സ്ഥാനാർത്ഥി കാഞ്ചൻ ജരിവാലയെ റിട്ടേണിംഗ് ഓഫീസറുടെ ഓഫീസിലേക്ക് വലിച്ചിഴച്ച് നാമനിർദ്ദേശ പത്രിക പിൻവലിക്കാൻ ആവശ്യപ്പെടുന്നത് കാണുക" ചദ്ദ ഒരു ട്വീറ്റിൽ പറഞ്ഞു. 'സ്വാതന്ത്ര്യവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ്' എന്ന പദം ഒരു തമാശയായി മാറിയിരിക്കുന്നു! അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

Next Story

RELATED STORIES

Share it