Sub Lead

താമരശ്ശേരി രൂപത മുന്‍ ബിഷപ്പ് മാര്‍ പോള്‍ ചിറ്റിലപ്പിള്ളി അന്തരിച്ചു

താമരശ്ശേരി രൂപത മുന്‍ ബിഷപ്പ് മാര്‍ പോള്‍ ചിറ്റിലപ്പിള്ളി അന്തരിച്ചു
X

കോഴിക്കോട്: താമരശ്ശേരി രൂപത മുന്‍ ബിഷപ്പ് മാര്‍ പോള്‍ ചിറ്റിലപ്പിള്ളി(86) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഞായറാഴ്ച വൈകീട്ട് 6.45ഓടെയായിരുന്നു അന്ത്യം. സംസ്‌കാരം നാളെ താമരശ്ശേരി മേരീ മാതാ കത്തീഡ്രല്‍ ദേവാലയത്തില്‍ നടക്കും. ഹൃദയാഘാതത്തെ തുടര്‍ന്ന് ശനിയാഴ്ച രാത്രിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 1996 നവംബര്‍ മുതല്‍ 2010 ഏപ്രില്‍ വരെ 13 വര്‍ഷക്കാലം താമരശ്ശേരി രൂപത ബിഷപ്പായിരുന്ന ഇദ്ദേഹം ചുമതല ഒഴിഞ്ഞശേഷം രൂപതാ ആസ്ഥാനത്ത് വിശ്രമ ജീവിതം നയിച്ചുവരികയായിരുന്നു. മാര്‍ ജേക്കബ് തൂങ്കുഴി തൃശൂര്‍ അതിരൂപതയുടെ മെത്രാപ്പോലീത്തയായി സ്ഥലം മാറിയതിനെ തുടര്‍ന്നാണ് മാര്‍ പോള്‍ ചിറ്റിലപ്പിള്ളി 1996 നവംബര്‍ 11ന് താമരശ്ശേരി ബിഷപ്പായി ചുമതലയേറ്റത്.

തൃശൂര്‍ അതിരൂപതയിലെ മറ്റം ഇടവകയിലുള്ള ചിറ്റിലപ്പിള്ളി ചുമ്മാര്‍-കുഞ്ഞായി ദമ്പതിമാരുടെ എട്ട് മക്കളില്‍ ആറാമനായി 1934 ഫെബ്രുവരി 7നാണ് മാര്‍ പോള്‍ ചിറ്റിലപ്പിള്ളി ജനിച്ചത്. 1951ല്‍ മറ്റം സെന്റ് ഫ്രാന്‍സിസ് ഹൈസ്‌കൂള്‍, തേവര എസ്എച്ച് കോളജ് എന്നിവിടങ്ങളിലെ പഠനശേഷം 1953ല്‍ സെമിനാരിയില്‍ ചേര്‍ന്നു. തുടര്‍ന്ന് 1958ല്‍ മംഗലപ്പുഴ മേജര്‍ സെമിനാരിയിലെ പഠന ശേഷം തിയോളജി പഠനത്തിനായി റോമിലെ ഉര്‍ബന്‍ യൂനിവേഴ്സിറ്റിയിലേക്കു പോയി. റോമിലെ ലാറ്ററന്‍ യൂനിവേഴ്സിറ്റിയില്‍ നിന്ന് കാനന്‍ നിയമത്തില്‍ ഡോക്ടറേറ്റ് നേടിയ ഇദ്ദേഹം 1966ല്‍ തിരിച്ചെത്തി ആളൂര്‍, വെള്ളാച്ചിറ ഇടവകകളിലെ അസിസ്റ്റന്റ് വികാരിയായി. 1967-1971 കാലത്ത് വടവാതൂര്‍ മേജര്‍ സെമിനാരിയില്‍ പ്രഫസറായിരുന്നു.

1978 മുതല്‍ 10 വര്‍ഷം തൃശൂര്‍ അതിരൂപതയുടെ വികാരി ജനറലായിരുന്നു. 1988ല്‍ സീറോ-മലബാര്‍ വിശ്വാസികള്‍ക്കുവേണ്ടി കല്യാണ്‍ രൂപത സ്ഥാപിതമായപ്പോള്‍ പ്രഥമ മെത്രാനായി തിരഞ്ഞെടുത്തത് മാര്‍ പോള്‍ ചിറ്റിലപ്പിള്ളിയെയായിരുന്നു.

Bishop Mar Paul Chittilappilly Passes Away






Next Story

RELATED STORIES

Share it