Sub Lead

ബിര്‍ഭും കലാപം; മരിച്ചവരുടെ ആശ്രിതര്‍ക്കും പരിക്കേറ്റവര്‍ക്കും സര്‍ക്കാര്‍ ജോലി

ബിര്‍ഭും കലാപം; മരിച്ചവരുടെ ആശ്രിതര്‍ക്കും പരിക്കേറ്റവര്‍ക്കും സര്‍ക്കാര്‍ ജോലി
X

ബംഗാള്‍: ബിര്‍ഭും കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ ആശ്രിതര്‍ക്കും പരിക്കേറ്റവര്‍ക്കും ബംഗാള്‍ സര്‍ക്കാര്‍ജോലി. മുഖ്യമന്ത്രി മമത ബാനര്‍ജിയാണ് ഇക്കാര്യം അറിയിച്ചത്. കലാപത്തില്‍ ബാധിക്കപ്പെട്ട 10 പേര്‍ക്കാണ് സര്‍ക്കാര്‍ സര്‍വീസില്‍ ജോലി നല്‍കിയത്. ബാഗ്ടുയി ഗ്രാമത്തില്‍ സിബിഐ തെളിവ് ശേഖരണം തുടരുകയാണ്.

തീവെയ്പ്പില്‍ മരിച്ച 9 പേരുടെ ആശ്രിതര്‍ക്ക് ജോലി നല്‍കിയ സര്‍ക്കാര്‍ തീരുമാനം മുഖ്യമന്ത്രി മമത ബാനര്‍ജി തന്നെയാണ് പ്രഖ്യാപിച്ചത്. താന്‍ നല്‍കിയ വാക്ക് പാലിച്ചെന്നും മമത ബാനര്‍ജി കൂട്ടിച്ചേര്‍ത്തു. ബിര്‍ഭും കൂട്ടക്കൊലയില്‍ തൃണമൂല്‍ ഗൂഢാലോചന ഉണ്ടെന്ന് ബിജെപി ആരോപിക്കുന്നതിനിടെ ആണ് മമതയുടെ നീക്കം. കേസില്‍ സിബിഐ അന്വേഷണവും പുരോഗമിക്കുന്നുണ്ട്. രാംപൂര്‍ ഹട്ട് ജില്ലയില്‍ നിന്ന് തുടര്‍ച്ചയായി നാടന്‍ ബോംബുകള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ പ്രദേശത്ത് പരിശോധന ശക്തമാക്കാനാണ് സിബിഐ നീക്കം.

ബോംബ് ഉള്‍പ്പടെ മറ്റ് ആയുധങ്ങള്‍ രാംപൂര്‍ ഹട്ട് ജില്ലയ്ക്ക് അകത്ത് തന്നെ ഉണ്ടാകാം എന്നാണ് അന്വേഷണ സംഘത്തിന്റെ അനുമാനം. കേസിലെ പ്രതികളെ ഫോറന്‍സിക് സൈക്കോളജിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കാന്‍ അനുമതി തേടി സിബിഐ കോടതിയെ സമീപിച്ചിട്ടുണ്ട്. മൊഴികളില്‍ വൈരുദ്ധ്യം ചൂണ്ടിക്കാട്ടിയാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

Next Story

RELATED STORIES

Share it