യുവതിയുടെ പാസ്‌പോര്‍ട്ടില്‍ ഭര്‍ത്താവ് ബിനോയ് കൊടിയേരി; രേഖകള്‍ പുറത്ത്
കണ്ണൂര്‍: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ ബിനോയി കോടിയേരിക്കെതിരേ കുരുക്ക് മുറുകുന്നു. യുവതിയുടെ പാസ്‌പോര്‍ട്ടില്‍ ഭര്‍ത്താവിന്റെ പേര് ബിനോയി വിനോദിനി ബാലകൃഷ്ണന്‍ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നതിന്റെ രേഖകള്‍ പുറത്തുവന്നു. 2014ല്‍ പുതുക്കിയ പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പിലെ വിവരങ്ങളാണ് പുറത്തുവന്നത്. നേരത്തേ, പരാതിക്കാരിയായ യുവതിയുടെ എട്ട് വയസുള്ള കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റിലും പാസ്‌പോര്‍ട്ടിലും പിതാവിന്റെ പേരായി ചേര്‍ത്തിരിക്കുന്നത് ബിനോയുടെ പേരാണ് എന്ന് വാര്‍ത്തകള്‍ വന്നിരുന്നു.
മുംബൈയിലെ മലാഡില്‍ നിന്നാണ് പാസ്‌പോര്‍ട്ട് എടുത്തിരിക്കുന്നത്. 2014 ല്‍ പാസ്‌പോര്‍ട്ട് പുതുക്കിയിട്ടുമുണ്ട്. ഈ പുതുക്കിയ പാസ്‌പോര്‍ട്ടിലാണ് ഭര്‍ത്താവിന്റെ സ്ഥാനത്ത് ബിനോയിയുടെ പേരുള്ളത്. തെളിവിന്റെ ഭാഗമായി ബാങ്ക് ഇടപാടിന്റെ രേഖകളും യുവതി പോലിസിന് നല്‍കിയിട്ടുണ്ട്. ബാങ്ക് രേഖകളിലും ഭര്‍ത്താവിന്റെ പേര് ബിനോയ് വിനോദിനി ബാലകൃഷ്ണന്‍ എന്നാണുള്ളത്.
അതേസമയം, ബിനോയ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ മുംബൈ ദിന്‍ഡോഷി കോടതി തിങ്കളാഴ്ച വിധി പറയും. പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ പോലിസ് കൂടുതല്‍ അന്വേഷണം നടത്തും. ഇതോടെ ബിനോയിയെ കസ്റ്റഡിയില്‍ വേണമെന്ന പോലിസിന്റെ ആവശ്യം അംഗീകരിക്കപ്പെടുമെന്നാണു കരുതുന്നത്.
RELATED STORIES
2,000 രൂപയുടെ നോട്ടുകള്‍ മാറ്റിവാങ്ങാനുള്ള തിയ്യതി നീട്ടി
30 Sep 2023 2:24 PM GMTഐഎംഎഫ് 'മധുരമോണം 2023' വര്‍ണാഭമായി ആഘോഷിച്ചു
30 Sep 2023 1:48 PM GMTസംവരണ പട്ടിക: ഇടതുസര്‍ക്കാര്‍ ഒളിച്ചുകളി അവസാനിപ്പിക്കണം: എസ്ഡിപിഐ
30 Sep 2023 11:31 AM GMTമുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു
30 Sep 2023 7:37 AM GMTനിജ്ജാര്‍ വധം: ഇന്ത്യന്‍ ഹൈക്കമ്മീഷണറെ സ്കോട്ട്ലന്‍ഡ് ഗുരുദ്വാരയില്‍ ...
30 Sep 2023 7:04 AM GMTഭക്ഷണം മോഷ്ടിച്ചെന്ന് ആരോപണം; 12 കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി
30 Sep 2023 6:59 AM GMT