- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബിൽക്കിസ് ബാനുവിനെ ബലാൽസംഗം ചെയ്തവർ "ബ്രാഹ്മണർ, നല്ല സംസ്‌കാരമുള്ളവർ": ബിജെപി എംഎൽഎ
“അവർ എന്തെങ്കിലും കുറ്റകൃത്യം ചെയ്തിട്ടുണ്ടോ ഇല്ലയോ എന്ന് എനിക്കറിയില്ല. അവർ ബ്രാഹ്മണരായിരുന്നു, ബ്രാഹ്മണർ നല്ല സംസ്‌കാരമുള്ളവരാണെന്ന് അറിയപ്പെടുന്നു. അവരെ മൂലക്കിരുത്തി ശിക്ഷിക്കുക എന്നത് ആരുടെയെങ്കിലും ദുരുദ്ദേശമായിരിക്കാം”

ന്യൂഡൽഹി: ബിൽക്കിസ് ബാനുവിനെ ബലാൽസംഗം ചെയ്തവർ ബ്രാഹ്മണരാണെന്നും അവർ നല്ല സംസ്കാരമുള്ളവരാണെന്നും ബിജെപി ഗുജറാത്ത് എംഎൽഎ സി കെ റൗൾജി. ബലാൽസംഗ കേസിൽ തടവിൽ കഴിഞ്ഞവരെ ഗുജറാത്ത് സർക്കാർ വെറുതേ വിട്ടതിന് പിന്നാലെ സംഘപരിവാർ നൽകിയ സ്വീകരണത്തേയും അദ്ദഹം പിന്തുണച്ച് രംഗത്തുവന്നിരുന്നു.
ബലാൽസംഗികളെ മോചിപ്പിക്കാൻ ഏകകണ്ഠമായി തീരുമാനിച്ച ഗുജറാത്ത് സർക്കാർ പാനലിലെ രണ്ട് ബിജെപി നേതാക്കളിൽ ഒരാളായിരുന്നു സികെ റൗൾജി. ശിക്ഷയിൽ ഇളവ് തേടി പ്രതികളിലൊരാൾ സുപ്രിംകോടതിയെ സമീപിക്കുകയും വിഷയം സംസ്ഥാന സർക്കാരിന് കൈമാറുകയും ചെയ്തതിനെ തുടർന്നായിരുന്നു ഈ നീക്കം.
"അവർ എന്തെങ്കിലും കുറ്റകൃത്യം ചെയ്തിട്ടുണ്ടോ ഇല്ലയോ എന്ന് എനിക്കറിയില്ല. അവർ ബ്രാഹ്മണരായിരുന്നു, ബ്രാഹ്മണർ നല്ല സംസ്‌കാരമുള്ളവരാണെന്ന് അറിയപ്പെടുന്നു. അവരെ മൂലക്കിരുത്തി ശിക്ഷിക്കുക എന്നത് ആരുടെയെങ്കിലും ദുരുദ്ദേശമായിരിക്കാം" അദ്ദേഹം കൂട്ടിച്ചേർത്തു. അവരെ വെറുതേവിട്ടതിനെതിരേ സാമൂഹിക മാധ്യമങ്ങളിൽ പ്രതിഷേധമുണ്ട്, എന്നാൽ ജയിലിൽ കഴിയുമ്പോൾ പ്രതികൾ നല്ല പെരുമാറ്റക്കാരായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വാതന്ത്ര്യ ദിനത്തിൽ ചെങ്കോട്ടയിൽ സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് ബിൽക്കിസ് ബാനു കേസിലെ ബലാൽസംഗികളെ ജയിൽ മോചിതരാക്കിയെന്നത് ശ്രദ്ധേയമാണ്. ബലാൽസംഗത്തിനും കൊലപാതകത്തിനും ശിക്ഷിക്കപ്പെട്ട പ്രതികൾക്ക് ഇളവ് നൽകുന്നത് തടയുന്ന നിലവിലെ നിയമങ്ങൾക്ക് വിരുദ്ധമായി നടത്തിയ ഈ നീക്കം വ്യാപക വിമർശനങ്ങൾക്ക് ഇടവരുത്തിയിട്ടുണ്ട്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















