Sub Lead

ബില്‍ക്കീസ് ബാനു കേസില്‍ വിട്ടയച്ച 11 പ്രതികളും രണ്ടാഴ്ചക്കുള്ളില്‍ ജയിലിലേക്ക് മടങ്ങണം

ബില്‍ക്കീസ് ബാനു കേസില്‍ വിട്ടയച്ച 11 പ്രതികളും രണ്ടാഴ്ചക്കുള്ളില്‍ ജയിലിലേക്ക് മടങ്ങണം
X

ന്യൂഡല്‍ഹി: ബില്‍ക്കീസ് ബാനു കൂട്ട ബലാല്‍സംഗക്കേസിലെ പ്രതികളെ വിട്ടയച്ച സംഭവത്തില്‍ ഗുജറാത്ത് സര്‍ക്കാര്‍ അധികാരദുര്‍വിനിയോഗം നടത്തിയെന്ന് സുപ്രീംകോടതി. പ്രതികള്‍ കോടതിയെ കബളിപ്പിച്ചെന്നും 56 മിനിറ്റ് നീണ്ട വിധിപ്രസ്താവത്തില്‍ ജസ്റ്റിസ് നാഗരത്‌ന വ്യക്തമാക്കി. ശിക്ഷാ ഇളവ് നല്‍കേണ്ടത് മഹാരാഷ്ട്ര സര്‍ക്കാരാണെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി പ്രതികളോട് രണ്ടാഴ്ചയ്‌ഴ്ചക്കുള്ളില്‍ കീഴടങ്ങണമെന്നും നിര്‍ദേശിച്ചു. പ്രതികളെ വിട്ടയക്കാന്‍ ഗുജറാത്ത് സര്‍ക്കാരിന് അവകാശമില്ല. അവകാശമുണ്ടായിരുന്നത് വിചാരണ നടന്ന മഹാരാഷ്ട്ര സര്‍ക്കാരിനാണ്. ഇല്ലാത്ത അധികാരം ഉപയോഗിച്ചാണ് പ്രതികളുടെ ശിക്ഷായിളവ് സംബന്ധിച്ച തീരുമാനം എടുക്കുന്നതെന്ന് ഗുജറാത്ത് സര്‍ക്കാരിന് അറിയാമായിരുന്നു. എന്നാല്‍ സുപ്രിംകോടതിയുടെ ഒരു ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം എടുക്കുന്നതെന്നാണ് ഗുജറാത്ത് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നത്. സുപ്രീം കോടതിയുടെ മുന്‍ ഉത്തരവില്‍ പിഴവുണ്ടെന്ന് ബോധ്യമായിരുന്നെങ്കില്‍ അത് തിരുത്താന്‍ ഗുജറാത്ത് സര്‍ക്കാര്‍ പുനഃപരിശോധന ഹരജി ആയിരുന്നു നല്‍കേണ്ടിയിരുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. അത് ചെയ്യാതെ കുറ്റവാളികള്‍ക്കൊപ്പം സംസ്ഥാന സര്‍ക്കാര്‍ ഒത്തുകളിക്കുകയായിരുന്നുവെന്ന് സുപ്രിം കോടതി കുറ്റപ്പെടുത്തി.

2002ലെ ഗുജറാത്ത് വംശഹത്യയ്ക്കിടെ ബില്‍ക്കീസ് ബാനുവിനെ സംഘം ചേര്‍ന്ന് പീഢിപ്പിക്കുകയും 11 കുടുംബാംഗങ്ങളെ കൊല്ലുകയും ചെയ്ത കേസില്‍ 11 പ്രതികള്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടിരുന്നു. ബില്‍ക്കീസ്ബാനു അഞ്ചുമാസം ഗര്‍ഭിണി യായിരിക്കെയാണ് കലാപകാരികളില്‍ നിന്ന് രക്ഷപ്പെടാന്‍ ബന്ധുക്കളോടൊപ്പം ഒളിച്ചുപോയത്. 2002 മാര്‍ച്ച് 3ന് അക്രമികള്‍ ഇവരെ കണ്ടെത്തുകയും 11 പേരെ കൊലപ്പെടുത്തുകയും ബില്‍ക്കീസ്ബാനുവിനെ പീഡിപ്പിക്കുകയും ചെയ്തു. ബാനുവിനോടൊപ്പം ഉണ്ടായിരുന്ന പിഞ്ചുകുഞ്ഞിനെ കണ്‍മുന്നില്‍ വച്ച് കൊലപ്പെടുത്തിയതിനും അവള്‍ സാക്ഷിയായി. മരിച്ചെന്നുകരുതി ഉപേക്ഷിക്കപ്പെട്ട ബനുവിനെ മൂന്നുദിവസത്തിനു ശേഷമാണ് കണ്ടെത്തിയത്. വിധിയില്‍ ചില സുപ്രധാന നിരീക്ഷണങ്ങളും ജസ്റ്റിസ് നാഗരത്‌ന നടത്തി. ശിക്ഷ പ്രതികാര നടപടി അല്ലെന്ന പ്ലേറ്റോയുടെ വാചകങ്ങള്‍ ഉദ്ധരിച്ചാണ് വിധിപ്രസ്താവം ആരംഭിച്ചത്. ജനാധിപത്യത്തില്‍ നിയമവാഴ്ച നിലനിന്നേ മതിയാവൂ. നിയമവാഴ്ച ഉണ്ടെങ്കില്‍ മാത്രമേ സമത്വമുണ്ടാവൂ. ഒരു സ്ത്രീ ബഹുമാനം അര്‍ഹിക്കുന്നു. സ്ത്രീകള്‍ക്കെതിരായ ഹീനമായ കുറ്റകൃത്യങ്ങള്‍ക്ക് ഇളവ് അനുവദിക്കാനാവുമോയെന്നും വിധി പ്രസ്താവം നടത്തിയ ജസ്റ്റിസ് ബി വി നാഗരത്‌ന ആരാഞ്ഞു.

Next Story

RELATED STORIES

Share it