- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കാമുകിയുടെ വീട്ടിലെത്തിയ കൗമാരക്കാരനെ കെട്ടിയിട്ട് മര്‍ദ്ദിച്ചു; ജനനേന്ദ്രിയം മുറിച്ചുമാറ്റപ്പെട്ട യുവാവ് മരിച്ചു(വീഡിയോ)
കൊലപാതകത്തില്‍ പ്രകോപിതരായ യുവാവിന്റെ ബന്ധുക്കളും മറ്റുള്ളവരും പ്രതിയുടെ വീട് ആക്രമിക്കുകയും പ്രതിയുടെ വീട്ടുമുറ്റത്ത് തന്നെ മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു.

പട്‌ന: പ്രണയിക്കുന്ന പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ കൗമാരക്കാരനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിക്കുകയും ജനനേന്ദ്രിയം മുറിച്ചുമാറ്റുകയും ചെയ്തതിനെ തുടര്‍ന്ന് മരണപ്പെട്ടു. ബിഹാറിലെ മുസഫര്‍പൂര്‍ ജില്ലയിലെ കാന്തി പോലിസ് സ്‌റ്റേഷന്‍ പരിധിയിലുള്ള രേപുര രാംപുര്‍ഷ ഗ്രാമത്തിലാണ് നടുക്കുന്ന സംഭവം അരങ്ങേറിയത്. ക്രൂരമര്‍ദ്ദനത്തിനിരയായ സൗരഭ് കുമാര്‍(19) ആശുപത്രിയില്‍ വച്ചാണ് മരണപ്പെട്ടത്. കൊലപാതകത്തില്‍ പ്രകോപിതരായ യുവാവിന്റെ ബന്ധുക്കളും മറ്റുള്ളവരും പ്രതിയുടെ വീട് ആക്രമിക്കുകയും പ്രതിയുടെ വീട്ടുമുറ്റത്ത് തന്നെ മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു. വെള്ളിയാഴ്ച രാത്രി 11ഓടെയാണ് സംഭവം. ഇതേ ഗ്രാമത്തിലെ സൗരഭ് കുമാറിനെ കാമുകിയുടെ വീട്ടില്‍ കണ്ടെത്തിയതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയതെന്ന് പോലിസ് പറഞ്ഞു. യുവാവിനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ മരത്തില്‍ കെട്ടിയിട്ട് ഇരുമ്പുവടി കൊണ്ട് മര്‍ദ്ദിച്ചു. ക്രൂരമര്‍ദ്ദനത്തെ തുടര്‍ന്ന് ബോധരഹിതനായ യുവാവിനെ മുസഫര്‍പൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ശനിയാഴ്ച മരണപ്പെടുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ച് പോലിസ് അന്വേഷണം ആരംഭിച്ചു.
#WATCH | Kin of the man killed in connection with an alleged love affair in Muzzafarpur, Bihar was cremated in front of the accused's house, yesterday.
— ANI (@ANI) July 25, 2021
Prime accused and three others have been arrested in connection with the killing: Kanti Police Station, Muzzafarpur pic.twitter.com/ZNYWYcDWjc
സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവ് സുശാന്ത് പാണ്ഡെ എന്ന വിജയ് കുമാറിനെ പോലിസ് അറസ്റ്റ് ചെയ്തു. ഒളിവിലുള്ള മറ്റു പ്രതികളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതാും പോലിസ് പറഞ്ഞു. അതേസമയം, പ്രധാന പ്രതിയുടെ വീട് ആക്രമിച്ചെന്നാരോപിച്ച് മൂന്ന് പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. അശോക് താക്കൂര്‍, രഞ്ജിത് കുമാര്‍, മുകേഷ് കുമാര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തിന് ശേഷം ഗ്രാമത്തില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. പോലിസ് പ്രദേശത്ത് പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. കൊലപാതകത്തില്‍ വേഗത്തില്‍ നടപടിയെടുക്കുമെന്ന് ബന്ധുക്കള്‍ക്ക് പോലിസ് ഉറപ്പ് നല്‍കിയിട്ടുണ്ട്.
Bihar teen killed, private part chopped; funeral performed outside house of accused
RELATED STORIES
ആറാം ക്ലാസ് വിദ്യാര്‍ഥിനി തൂങ്ങി മരിച്ച നിലയില്‍; സംഭവം പാലക്കാട്
28 March 2025 5:00 AM GMTനിര്‍ത്തിയിട്ട സ്കൂട്ടറിന് തീപിടിച്ച് 6 വയസ്സുകാരന് പൊള്ളലേറ്റു
26 March 2025 9:53 AM GMTലഹരി ഇടപാട് നടത്തിയവരെ പിടി കൂടാന്‍ ശ്രമിച്ച പോലിസിനെ കാറിടിച്ചു...
25 March 2025 11:25 AM GMTപാലക്കാട് കഞ്ചിക്കോട് ദേശീയപാതയില്‍ അപകടം; പരീക്ഷയ്ക്ക് പോയ ബിടെക്...
24 March 2025 7:24 AM GMTമാനിറച്ചി പിടികൂടിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍
22 March 2025 1:32 PM GMTഎസ്ഡിപിഐ ഇഫ്താര്‍ സംഗമം
21 March 2025 12:23 PM GMT