Sub Lead

യുക്രെയ്‌നില്‍ റഷ്യ ഹൈപ്പര്‍സോണിക് മിസൈലുകള്‍ പ്രയോഗിച്ചതായി സ്ഥിരീകരിച്ച് ബൈഡന്‍

കീവ് തങ്ങളുടെ സൈന്യത്തിന് നാശം വിതച്ചതിനാലാണ് റഷ്യ വാരാന്ത്യത്തില്‍ യുക്രെയ്‌ന് നേരെ ഹൈപ്പര്‍സോണിക് മിസൈല്‍ തൊടുത്തതെന്നും ബൈഡന്‍ കുറ്റപ്പെടുത്തി.

യുക്രെയ്‌നില്‍ റഷ്യ ഹൈപ്പര്‍സോണിക് മിസൈലുകള്‍ പ്രയോഗിച്ചതായി സ്ഥിരീകരിച്ച് ബൈഡന്‍
X

വാഷിങ്ടണ്‍: ശക്തമായ ആക്രമണം തുടരുന്നതിനിടെ യുക്രെയ്‌നില്‍ റഷ്യ ഹൈപ്പര്‍സോണിക് മിസൈലുകള്‍ പ്രയോഗിച്ചതായി സ്ഥിരീകരിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. കീവ് തങ്ങളുടെ സൈന്യത്തിന് നാശം വിതച്ചതിനാലാണ് റഷ്യ വാരാന്ത്യത്തില്‍ യുക്രെയ്‌ന് നേരെ ഹൈപ്പര്‍സോണിക് മിസൈല്‍ തൊടുത്തതെന്നും ബൈഡന്‍ കുറ്റപ്പെടുത്തി. ആദ്യമായി കെഎച്ച് 47 എംടു കിന്‍ഷാല്‍ ഹൈപ്പര്‍സോണിക് മിസൈല്‍ ഉപയോഗിച്ചതായി ശനിയാഴ്ച റഷ്യന്‍ പ്രതിരോധ മന്ത്രാലയം വെളിപ്പെടുത്തിയിരുന്നു.

യുക്രെയ്ന്‍ ആയുധസംഭരണശാലയില്‍ നാശംവിതച്ച ഈ ആയുധം മാക് 5നേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്നതാണ്. വിക്ഷേപണം നടന്നതായി സ്ഥിരീകരിക്കാന്‍ പെന്റഗണിന് കഴിഞ്ഞിട്ടില്ലെന്നായിരുന്നു യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പൊളിറ്റിക്കോ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍, വ്യവസായികളുമായുള്ള കൂടിക്കാഴ്ചയില്‍ ബൈഡന്‍ തന്നെ അക്കാര്യം സ്ഥിരീകരിക്കുകയും യുക്രെയ്ന്‍ സൈന്യത്തില്‍നിന്നു നേരിട്ട കനത്ത നഷ്ടം മൂലമാണ് റഷ്യ അങ്ങനെ ചെയ്തതെന്ന് വാദിക്കുകയും ചെയ്തു.

അതേസമയം, യുക്രെയ്‌നില്‍ രാസായുധങ്ങളുണ്ടെന്ന റഷ്യയുടെ വാദം തെറ്റാണെന്ന് ബൈഡന്‍ കൂട്ടിച്ചേര്‍ത്തു. യുക്രെയ്‌നിലെ റഷ്യയുടെ അധിനിവേശത്തോടുള്ള അന്താരാഷ്ട്ര പ്രതികരണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ബൈഡന്‍ വെള്ളിയാഴ്ച പോളണ്ടിലേക്ക് പോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 20 ലക്ഷത്തിലധികം അഭയാര്‍ഥികള്‍ യുക്രെയ്‌നില്‍നിന്നു പോളണ്ടിലേക്ക് പലായനം ചെയ്തിട്ടുണ്ട്.

Next Story

RELATED STORIES

Share it