Sub Lead

ഭീമാ കൊറേഗാവ് കേസ്: ജയിലധികൃതരുടെ മനുഷ്യാവകാശ ധ്വംസനം വീണ്ടും-അഡ്വ.സുരേന്ദ്ര ഗാഡ്‌ലിങിന് മരുന്ന് നിഷേധിച്ചു

കഴിഞ്ഞ നവംബര്‍ 23 അദ്ദേഹത്തിന്റെ മകന്‍ നാഗ്പൂരില്‍ നിന്ന് മുംബൈ വിചാരണകോടതിയിലെത്തി അദ്ദേഹത്തിനുള്ള മരുന്ന കൈമാറിയിരുന്നു. തലോജ ജയിലിലേക്ക് തിരിച്ചെത്തിയപ്പോള്‍ ഈ മരുന്ന അകത്തേക്ക് കൊണ്ടുപോകാന്‍ അനുവദിച്ചില്ല

ഭീമാ കൊറേഗാവ് കേസ്: ജയിലധികൃതരുടെ മനുഷ്യാവകാശ ധ്വംസനം   വീണ്ടും-അഡ്വ.സുരേന്ദ്ര ഗാഡ്‌ലിങിന് മരുന്ന് നിഷേധിച്ചു
X

മുബൈ: ഭീമാ കൊറേഗാവിലെ എല്‍ഗാര്‍ പരിഷത് കേസില്‍ പോലിസിന്റെയും ജയിലധികൃതരുടെയും മനുഷ്യാവകാശ ധ്വംസനംവീണ്ടും. കേസില്‍ യുഎപിഎ ചുമത്തപ്പെട്ട് ജയിലിലായിരിക്കെ മതിയായ ചികില്‍സ നല്‍കാതെ ഫാ. സ്റ്റാന്‍ സ്വാമിയെ മരണത്തിന് വിട്ട് കൊടുത്ത ജയിലധികൃതര്‍ ഇതേ കേസില്‍ ജയിലില്‍ കഴിയുന്ന അഡ്വ. സുരേന്ദ്ര ഗാഡ്‌ലിങിനോടും സമാന നയമാണ് സ്വീകരിക്കുന്നത്. രക്ത സമ്മര്‍ദ്ദവും, പ്രമേഹവും സെര്‍വിക്കല്‍ സ്‌പോണ്ടുലോസിസുമെല്ലാം അലട്ടുന്ന ഗാഡ്‌ലിങിന് ആയുര്‍ വേദ ചികില്‍സ ലഭ്യമാക്കണമെന്ന വിചാരണ കോടതി ഉത്തരവിട്ടിട്ടും ജയിലധികൃതര്‍ നല്‍കാന്‍ കൂട്ടാക്കുന്നില്ല. തലോജ ജയില്‍ സുപ്രണ്ടിനെതിരെ മഹാരാഷ്ട്ര ജയില്‍ വകുപ്പ് എഡിജിപിക്ക് പരാതി സമര്‍പ്പിച്ചിരിക്കുകയാണ് സുരേന്ദ്ര ഗാഡ്‌ലിങ്. തലോജ ജയില്‍ സൂപ്രണ്ട് യു ടി പവാര്‍ തനിക്കുള്ള ആയുര്‍വേദ മരുന്ന് നിഷേധിക്കുകയാണെന്നു ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ നവംബര്‍ 23 അദ്ദേഹത്തിന്റെ മകന്‍ നാഗ്പൂരില്‍ നിന്ന് മുംബൈ വിചാരണകോടതിയിലെത്തി അദ്ദേഹത്തിനുള്ള മരുന്ന കൈമാറിയിരുന്നു. തലോജ ജയിലിലേക്ക് തിരിച്ചെത്തിയപ്പോള്‍ ഈ മരുന്ന അകത്തേക്ക് കൊണ്ടുപോകാന്‍ അനുവദിച്ചില്ല. അപേക്ഷിച്ചിട്ടും സൂപ്രണ്ട് വിസമ്മതിക്കുകയായിരുന്നുവെന്ന് എന്ന് അദ്ദേഹം പരാതിയില്‍ പറയുന്നു. രാഷ്ട്രീയ തടവുകാരോട് വളരെ മോശമായാണ് ജയിലധികൃതര്‍ പെരുമാരുന്നത് എന്ന പരാതിക്ക് അടിവരയിടുന്നതാണ് നടപടി. ഭരണ കൂട ഭീകരതയുടെ ഇരകളാണ് പലപ്പോഴും ജയിലുകളില്‍ ഇത്തരം പീഡനങ്ങള്‍ അനുഭവിക്കുന്നത്.

Next Story

RELATED STORIES

Share it