Sub Lead

ഭീമാ കൊറേഗാവ് കേസ്: ഫാ. സ്റ്റാന്‍ സ്വാമിക്ക് കൊവിഡ് സ്ഥിരീകരിച്ചു

ഭീമാ കൊറേഗാവ് കേസ്: ഫാ. സ്റ്റാന്‍ സ്വാമിക്ക് കൊവിഡ് സ്ഥിരീകരിച്ചു
X

മുംബൈ: മാവോവാദി ബന്ധം ആരോപിച്ച് ഭീമാ കൊറേഗാവ് കേസ് ചുമത്തി ജയിലിലടച്ച ക്രൈസ്തവ പുരോഹിതന്‍ ഫാ. സ്റ്റാന്‍ സ്വാമിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് തലോജ സെന്‍ട്രല്‍ ജയിലില്‍നിന്ന് ഇന്നലെ രാത്രി ആശുപത്രിയിലേക്ക് മാറ്റിയതിനു പിന്നാലെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. സ്റ്റാന്‍ സ്വാമിക്ക് നേരത്തേ പാര്‍ക്കിന്‍സണ്‍സ്, നടുവേദന, കേള്‍വി ശക്തി നഷ്ടപ്പെടല്‍ തുടങ്ങിയ നിരവധി ആരോഗ്യപ്രശ്‌നങ്ങളുണ്ട്. ഓക്‌സിജന്‍ സഹായത്തോടെയാണ് ഇപ്പോള്‍ കഴിയുന്നത്.

ഫാ. സ്റ്റാന്‍ സ്വാമി ജാമ്യം ആവശ്യപ്പെട്ട് നേരത്തേ ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ജാമ്യമാണ് വേണ്ടതെന്നും അല്ലെങ്കില്‍ ജയിലില്‍ കിടന്നു മരിക്കാമെന്നും ആരോഗ്യശേഷി ഇല്ലാതായി മരണം അടുത്തുവരികയാണെന്നും ഒരാഴ്ച മുമ്പ് ബോംബെ ഹൈക്കോടതിയെ സ്വാമിയുടെ അഭിഭാഷകര്‍ ഹരജിയിലൂടെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാന്‍ ബോംബെ ഹൈക്കോടതി വെള്ളിയാഴ്ച ഉത്തരവിട്ടത്. ഫാ. സ്റ്റാന്‍ സ്വാമിയുടെ പ്രായവും ജെജെ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ വിദഗ്ധ പാനല്‍ നല്‍കിയ റിപോര്‍ട്ടും പരിഗണിച്ചാണ് ആശുപത്രിയിലേക്ക് മാറ്റാന്‍ ഉത്തരവിട്ടത്. സ്വന്തം ചെലവില്‍ ബാന്ദ്രയിലെ ഹോളി ഫാമിലി ആശുപത്രിയില്‍ പ്രവേശിപ്പിക്കാനായിരുന്നു കോടതി അനുമതി നല്‍കിയത്. ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചിരുന്ന മലയാളി ബന്ധമുള്ള ഫാ. സ്റ്റാന്‍ സ്വാമിക്കെതിരേ ഭീമാ കൊറേഗാവ് കേസില്‍ അന്യായമായി പ്രതിചേര്‍ത്തത് വന്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു.

Bhima Koregaon case: Fr. Stan Swamy confirmed Covid

Next Story

RELATED STORIES

Share it