Sub Lead

ഭാരത് ജോഡോ യാത്ര:കാവി നിക്കര്‍ കത്തുന്ന ചിത്രം പങ്കുവച്ച് കോണ്‍ഗ്രസ് ട്വിറ്റര്‍ പേജ്;കലാപാഹ്വാനമെന്ന് ബിജെപി

ഭാരത് ജോഡോ യാത്ര:കാവി നിക്കര്‍ കത്തുന്ന ചിത്രം പങ്കുവച്ച് കോണ്‍ഗ്രസ് ട്വിറ്റര്‍ പേജ്;കലാപാഹ്വാനമെന്ന് ബിജെപി
X
ന്യൂഡല്‍ഹി: ഭാരത് ജോഡോ യാത്രയിലൂടെ ആര്‍എസ്എസില്‍ നിന്ന് രാജ്യത്തെ മോചിപ്പിക്കുമെന്ന് കോണ്‍ഗ്രസ്.ആര്‍എസ്എസ് യൂനിഫോമായ കാവി നിക്കര്‍ കത്തുന്ന ചിത്രം കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്ത് കൊണ്ടായിരുന്നു കുറിപ്പ് പങ്ക് വച്ചത്.

'142 ദിവസം കൂടിയുണ്ട്, വിദ്വേഷത്തിന്റെ ചങ്ങലകളില്‍ നിന്ന് രാജ്യത്തെ മോചിപ്പിക്കാനും ബിജെപിയും ആര്‍എസ്എസും രാജ്യത്തിന് വരുത്തിയ നാശനഷ്ടങ്ങള്‍ ഇല്ലാതാക്കാനും. പടിപടിയായി ആ ലക്ഷ്യത്തിലേക്കെത്തും' എന്നായിരുന്നു കുറിപ്പ്.

കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്ത ഈ ചിത്രം വിവാദമാക്കാനുള്ള ശ്രമത്തിലാണ് ബിജെപി.കോണ്‍ഗ്രസ് ഉടന്‍ ചിത്രം പിന്‍വലിക്കണം എന്ന് ബിജെപി ആവശ്യപ്പെട്ടു. പരസ്യമായ കലാപാഹ്വാനമാണ് കോണ്‍ഗ്രസ് നടത്തുന്നതെന്നും,ആര്‍എസ്എസ് പ്രവര്‍ത്തകരെ കത്തിക്കണം എന്നാണോ കോണ്‍ഗ്രസിന്റെ ആവശ്യമെന്നും ബിജെപി വക്താവ് സമ്പത് പാത്ര ചോദിച്ചു.ഇന്ത്യാ വിരുദ്ധരെ കാണാന്‍ ഇഷ്ടം പോലെ സമയം ഉള്ള രാഹുലിന്, സ്വാതന്ത്ര്യ സമര സേനാനികളെ കാണാന്‍ സമയം ഇല്ലെന്ന് ബിജെപി പറഞ്ഞു.ഭാരതത്തെ വിഭജിക്കാന്‍ ഉള്ള യാത്രയാണ് രാഹുലിന്റേതെന്നും ബിജെപി കുറ്റപ്പെടുത്തി.

നിക്കര്‍ കത്തിക്കുന്ന ട്വീറ്റ്,1984 ല്‍ രാഹുല്‍ ഗാന്ധിയുടെ അച്ഛന്‍ ഡല്‍ഹി കത്തിച്ചതാണ് ഓര്‍മിപ്പിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്നലെയാണ് കേരളത്തില്‍ പ്രവേശിച്ചത്. ഇന്ന് രാവിലെ ഏഴിന് വെള്ളായണി ജംങ്ഷനില്‍ നിന്നാണ് പദയാത്ര ആരംഭിച്ചത്.


Next Story

RELATED STORIES

Share it