Sub Lead

രാജ്യതാല്‍പര്യം സംരക്ഷിക്കാന്‍ അഴിമതിക്കേസില്‍ മാപ്പ് വേണമെന്ന് നെതന്യാഹു

രാജ്യതാല്‍പര്യം സംരക്ഷിക്കാന്‍ അഴിമതിക്കേസില്‍ മാപ്പ് വേണമെന്ന് നെതന്യാഹു
X

തെല്‍അവീവ്: അഴിമതിക്കേസില്‍ തനിക്ക് മാപ്പ് നല്‍കണമെന്ന് ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രായേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗിനാണ് നെതന്യാഹു 111 പേജുള്ള മാപ്പപേക്ഷ നല്‍കിയത്. തനിക്ക് മാപ്പ് നല്‍കുന്നത് പൊതുതാല്‍പര്യം സംരക്ഷിക്കുമെന്ന് നെതന്യാഹു കത്തില്‍ അവകാശപ്പെട്ടു. ഇനി പ്രസിഡന്റിന്റെ നിയമോപദേഷ്ടാക്കള്‍ അപേക്ഷ പരിശോധിക്കും. നെതന്യാഹുവിന് മാപ്പ് നല്‍കണമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ നെതന്യാഹുവിന്റെ മാപ്പപേക്ഷ തള്ളണമെന്ന് ഇസ്രയേലിലെ പ്രതിപക്ഷം പ്രസിഡന്റിനോട് ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ ദീര്‍ഘകാലമായുള്ള അഴിമതി വിചാരണ അവസാനിപ്പിക്കുന്നത് നിയമവാഴ്ചയെ തകര്‍ക്കുമെന്നും, ആരോപിക്കപ്പെട്ട കുറ്റകൃത്യങ്ങളുടെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ അദ്ദേഹത്തെ അനുവദിക്കുമെന്നും പ്രതിപക്ഷം പറഞ്ഞു. 'കുറ്റസമ്മതം, ഖേദപ്രകടനം, രാഷ്ട്രീയ ജീവിതത്തില്‍ നിന്നുള്ള ഉടനടി വിരമിക്കല്‍ എന്നിവയില്ലാതെ പ്രസിഡന്റിന് നെതന്യാഹുവിന് മാപ്പ് നല്‍കാന്‍ കഴിയില്ല'-ഇസ്രയേല്‍ പ്രതിപക്ഷ നേതാവ് യായര്‍ ലാപിഡ് പറഞ്ഞു.

കേസുകളില്‍ ശിക്ഷിക്കപ്പെടുന്നവര്‍ക്ക് മാത്രമാണ് ഇസ്രായേലി പ്രസിഡന്റ് മാപ്പ് നല്‍കാറ്. ശിക്ഷിക്കപ്പെടാത്ത ഒരു കേസില്‍ മാത്രമാണ് മുമ്പ് മാപ്പ് നല്‍കിയത്. ഇസ്രായേലി ആഭ്യന്തര ചാരസംഘടനയായ ഷിന്‍ ബെത്തിന്റെ മേധാവിക്കാണ് 1986ല്‍ മാപ്പ് നല്‍കിയത്.

Next Story

RELATED STORIES

Share it