Sub Lead

മെഡല്‍ വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യോഗാ ഗുരു പോക്‌സോ കേസില്‍ അറസ്റ്റില്‍

മെഡല്‍ വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യോഗാ ഗുരു പോക്‌സോ കേസില്‍ അറസ്റ്റില്‍
X

ബെംഗളൂരു: മെഡല്‍ വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യോഗാഗുരു അറസ്റ്റില്‍. കര്‍ണാടക സ്‌റ്റേറ്റ് യോഗ സ്‌പോര്‍ട്‌സ് അസോസിയേഷന്‍ സെക്രട്ടറി കൂടിയായ എം നിരജ്ഞന മൂര്‍ത്തി(55)യാണ് അറസ്റ്റിലായത്. പ്രതി മറ്റു പെണ്‍കുട്ടികളെയും സമാനമായ രീതിയില്‍ ചൂഷണം ചെയ്തിട്ടുണ്ടോ എന്ന് പരിശോധിച്ചു വരുകയാണെന്ന് പോലിസ് അറിയിച്ചു. 2019 മുതല്‍ മൂര്‍ത്തിയെ അറിയാമെന്ന് പെണ്‍കുട്ടി പോലിസിന് നല്‍കിയ മൊഴിയില്‍ പറയുന്നുണ്ട്. 2023ല്‍ തായ്‌ലാന്‍ഡില്‍ ഒരു പരിപാടിക്ക് പങ്കെടുക്കാന്‍ പോയപ്പോഴാണ് ആദ്യമായി പീഡിപ്പിച്ചത്. അതിന് ശേഷം പെണ്‍കുട്ടി യോഗ സ്‌പോര്‍ട്ട്‌സ് നിര്‍ത്തി. പക്ഷേ, 2024ല്‍ മൂര്‍ത്തിയുടെ യോഗ സ്ഥാപനത്തില്‍ ചേര്‍ന്നു. അപ്പോള്‍ വീണ്ടും പീഡിപ്പിച്ചു. 2025 ആഗസ്റ്റിലാണ് അവസാനം പീഡനം നടന്നത്. തുടര്‍ന്ന് പോലിസില്‍ പരാതി നല്‍കുകയായിരുന്നു. യോഗയില്‍ പിഎച്ച്ഡിയുള്ള പ്രതി 12 തവണ ദേശീയ ടീമിനെ നയിച്ചിട്ടുണ്ട്. ആജീവനാന്ത സേവനത്തിനുള്ള കര്‍ണാടക സര്‍ക്കാരിന്റെ പുരസ്‌കാരവും പ്രതിക്ക് ലഭിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it