- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജനം ടിവിയും സംഘപരിവാരും തന്നെ ഇരയാക്കിയതും പോലിസ് കേസെടുത്തതും ശരിയായില്ലെന്ന് ബഷീര്‍ വെള്ളിക്കോത്ത്

കാഞ്ഞങ്ങാട്: കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ആക്രമണത്തെ കുറിച്ചുള്ള ഹിന്ദുത്വ നേതാവിന്റെ പോസ്റ്റിലിട്ട കമന്റില്‍ തനിക്കെതിരെ കേസെടുത്തതിനെതിരെ മുസ്‌ലിം ലീഗ് നേതാവ് ബഷീര്‍ വെള്ളിക്കോത്ത് രംഗത്തെത്തി. മുമ്പ് ഡിലീറ്റ് ചെയ്ത ഉള്ളടക്കം ബഷീര്‍ വീണ്ടും പോസ്റ്റ് ചെയ്തു.
ബഷീര്‍ വെള്ളിക്കോത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്
' കശ്മീരിലെ പെഹല്‍ ഗാമില്‍ ഭീകരന്മാര്‍ നടത്തിയ അത്യന്തം ഹീനമായ കൂട്ട നരഹത്യയെ അപലപിച്ചും ഭീകരര്‍ക്ക് തൂക്കു കയറില്‍ കുറയാത്ത ശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ടും ഞാന്‍ 23 ന് എഫ് ബി യില്‍ പ്രസിദ്ധീകരിച്ച ഒരു പോസ്റ്റിനെ വക്രീകരിച്ച് പൊതുസമൂഹത്തെ തെറ്റി ദ്ധരിപ്പിക്കുന്ന വിധം വര്‍ഗീയ ഭീകര മസാല ചേര്‍ത്ത് ജനം ടി വി വാര്‍ത്ത സംപ്രേഷണം ചെയ്യുകയും അത് വിശ്വസിച്ച് സംഘ പരിവാര്‍ സംഘടനകള്‍ കേട്ട പാതി കേള്‍ക്കാത്ത പാതി പ്രതിഷേധ പരിപടികള്‍ നടത്തുകയും അവരുടെ പരാതി പ്രകാരം ഹോസ്ദുര്‍ഗ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്ത നടപടികള്‍ അത്യന്തം മോശമായിപ്പോയി. മേല്‍ കുറിപ്പ് ജനം ടി വി ഭീകരമാം വിധം ദുര്‍വ്യാഖ്യാനം ചെയ്യുകയും സാമൂഹ്യ മാധ്യമങ്ങളിലൂടെ പലരും നമ്മുടെ സാമൂഹിക സുസ്ഥിതിയെ തകര്‍ക്കും വിധം പ്രതികരിക്കുകയും ചെയ്തപ്പോള്‍ അത്തരം ഒരു സാഹചര്യം ഞാനാഗ്രഹിക്കാത്തത്തിനാല്‍ അത് പിന്‍വലിക്കുകയും ചെയ്തു.എന്നാല്‍ കാര്യങ്ങള്‍ ഇത്രത്തോളമായ സ്ഥിതിക്ക് പൊതു ജനം ആ പോസ്റ്റ് എന്തെന്നറിയണം എന്ന് ഞാന്‍ കരുതുന്നു ഇതാണാ കുറിപ്പ്.
'നിരപരാധരായ മനുഷ്യരെ കൊന്നൊടുക്കിയവര്‍ ആരായാലും കണ്ടെത്തപ്പെടണം. തൂക്കുകയര്‍ അവര്‍ക്ക് നിര്‍ബന്ധമാക്കണം.ആരാണീ ദി റെസിസ്റ്റന്റ് ഫ്രണ്ട്.എന്താണ് അവരെ മഥിക്കുന്ന വികാരം?അതെന്തായാലും ഏതെങ്കിലും മതത്തോടുള്ള സ്‌നേഹമോ വെറുപ്പോ ആയിരിക്കില്ല.കാരണം ഒരു മതവും സ്വമതത്തോടുള്ള സ്‌നേഹത്താല്‍ ആരെയും കൊല്ലാനോ ദ്രോഹിക്കാനോ കല്പിക്കുന്നില്ല.മറ്റു മതത്തില്‍പെട്ടവരെ വെറുക്കുന്നത് മതത്തില്‍ അനുവദനീയവുമല്ല.രാഷ്ട്രീയ താല്പര്യങ്ങളാല്‍ സൃഷ്ടിക്കപ്പെടുന്ന ആരും കൊലയാണിത്.പുല്‍വാമ കൂട്ടാകുരുത്തിയുടെ പിന്നാമ്പുരങ്ങള്‍ ഇത് വരെ വെളിച്ചത്ത് വന്നിട്ടില്ല.മുംബൈ ഓപ്പറേഷനില്‍ യഥാര്‍ത്ഥത്തിലെ ഇര മുസ്‌ലിം പേരില്‍ ചാര്‍ത്തപ്പെട്ട ഹിന്ദുത്വ ഭീകരത കണ്ടെത്താന്‍ നിയോഗിക്കപ്പെട്ട എസ് ഐ ടി തലവന്‍ ഹേമന്ത റാഉ കാര്‍ക്കരെ യായിരുന്നുവെന്നത് യാദര്‍ശ്ചികമല്ല.
ഉത്തരേന്ത്യയില്‍ സമീപകാലത്ത് നടന്ന നിരവധി സംഭവങ്ങള്‍ ഹൈന്ദവ സമൂഹത്തില്‍ പ്രകോപനം സൃഷ്ടിക്കാന്‍ സന്ഘികള്‍ ആസൂത്രണം ചെയ്ത് മുസ്ലിംകളുടെ പേരില്‍ കുറ്റം ചാര്‍ത്താന്‍ ശ്രമിച്ചവയാണ്. ഈ അക്രമം മതം അന്വേഷിച്ചു നടത്തി എന്ന് പറയപ്പെടുന്നേടത്ത് തന്നെ അതിന്റെ നിഗൂഢത മനക്കുന്നുണ്ട്.'കാരണം കൂടാതെ ഒരു മനഷ്യനേക്കൊന്നാല്‍ അവന്‍ മുഴുവന്‍ മനുഷ്യരെയും കൊന്ന കൊലയാളിയാണ് 'എന്ന് പ്രഖ്യാപിച്ച വിശുദ്ധ ഖുര്‍ ആന്‍ ഉള്‍ക്കൊള്ളുന്ന ഒരാള്‍ക്കും ഇത്തരം ഹീനകൃത്യം നടത്താനാവില്ല.ഇനി ആക്രമികളുടെ നാമം മുസ്ലിംകളുടേതാണെങ്കില്‍ അവര്‍ തീര്‍ച്ചയായും ഇത് കൊണ്ട് നേട്ടമുണ്ടാക്കാന്‍ കഴിയുന്ന രാഷ്ട്രീയ താല്പര്യത്തിന്റെ കൂലിക്കാരാവാനാണ് സാധ്യത. എതര്‍ത്തത്തിലായാലും ഈ സംഭവത്തിലെ കഷ്മലരായ പ്രതികളും ലക്ഷ്യവും വെളിച്ചത്ത് വരണം. അങ്ങേ അറ്റത്തെ ശിക്ഷ അവര്‍ക്ക് മേല്‍ വിധിക്കപ്പെടുകയും വേണം. .ഇരകളാക്കപ്പെട്ട മനുഷ്യര്‍ക്ക് ആദരാഞ്ജലികള്‍. ബന്ധു മിത്രാദികള്‍ക്കായി പ്രാര്‍ത്ഥനയും.
'.ഇതിലെവിടെയാണ് ജനം ടീവിയും സംഘ് പരിവാരവും ഉന്നയിക്കുന്ന ആരോപണങ്ങള്‍ ശരിവെക്കുന്ന പരാമര്‍ഷങ്ങളുള്ളതെന്ന് പൊതുജനങ്ങള്‍ വിലയിരുത്തണം.സമുദായങ്ങളെയും സമൂഹങ്ങളെയും സംഘര്‍ഷത്തിലേക്ക് നയിക്കാന്‍ ചിലര്‍ നടത്തുന്ന ശ്രമങ്ങളെ തള്ളിക്കളയണം എന്ന് ഞാനാഭ്യര്‍ത്ഥിക്കുന്നു.39 കൊല്ലത്തെ എന്റെ പൊതു പ്രവര്‍ത്തനം സാമുദായിക സൗഹൃദത്തിനും സമൂഹ നന്മക്കും വേണ്ടി സമര്‍പ്പിക്കപ്പെട്ടതാണ്.മസ്ജിദുകളുടെയും ക്ഷേത്രങ്ങളുടെയും ചര്‍ച്ചുകളുടെയും മുറ്റങ്ങളില്‍ ഞാന്‍ മുഴക്കിയത് ഒരുമയുടെ ഗീതങ്ങളാണ്.കഴിഞ്ഞ ദിവസങ്ങളില്‍ പോലും പാറപ്പള്ളിയിലും മാണിമൂലയിലും ഞാന്‍ നടത്തിയ പ്രസംഗങ്ങള്‍ എന്റെ എഫ് ബി പേജിലുണ്ട്. അവയത്രയും മൈത്രിയുടെ സന്ദേശമാണ്.അത്തരമൊരാളെ തങ്ങളുടെ വിഘടന താല്പര്യങ്ങള്‍ക്ക് ജനം ടി വി യും സംഘപരിവാര്‍ സംഘടനകളും ഇരയാക്കിയതും വസ്തുത പരിശോധിക്കാതെ പോലീസ് ഇത്തരം ഒരു കേസെടുത്തതും ശരിയായില്ല'
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















